പ്രതികൂല സാഹചര്യത്തിലും ദുബായിലെ സ്വര്‍ണ വ്യാപാരത്തില്‍ വര്‍ദ്ധനവ്; സന്ദര്‍ശകരും സ്വര്‍ണം വാങ്ങുന്നത് വര്‍ദ്ധിച്ചു

By Web TeamFirst Published Jan 16, 2020, 10:17 AM IST
Highlights

ആഗോളതലത്തിൽ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളാൽ സ്വർണ വിലയിൽ വൻ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഇത് മൂലം വില്പനയിൽ ഇടിവുണ്ടാകുമെന്ന ആശങ്കയിലായിരുന്നു ദുബായിലെ സ്വർണ വ്യാപാരികൾ. 

ദുബായ്: ആഗോള തലത്തിൽ പ്രതികൂല സാഹചര്യമായിരുന്നിട്ടും സ്വർണ വില്പനയിൽ വർദ്ധനവ് രക്ഷപ്പെടുത്തിയതായി ദുബായ് ഗോൾഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സമ്മാന പദ്ധതികളും, ഉപഭോക്താക്കൾ സ്വർണത്തിൽ നിക്ഷേപം നടത്താൻ താല്പര്യം കാണിക്കുന്നതുമാണ് ഇതിന് കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. 

ആഗോളതലത്തിൽ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളാൽ സ്വർണ വിലയിൽ വൻ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഇത് മൂലം വില്പനയിൽ ഇടിവുണ്ടാകുമെന്ന ആശങ്കയിലായിരുന്നു ദുബായിലെ സ്വർണ വ്യാപാരികൾ. എന്നാൽ ആകർഷകമായ സമ്മാനപദ്ധതികളും, വിശ്വസനീയ നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ഉപഭോക്താക്കൾ പരിഗണിക്കുന്നതിനാലും പ്രതികൂല സാഹചര്യങ്ങളിലും സ്വർണവില്പനയിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. 

ഒരേ സമയം ഉപയോഗയോഗ്യമായതും, നിക്ഷേപ മൂല്യമുള്ളതുമായ വസ്തു എന്ന നിലക്ക് സ്വർണത്തിന് മറ്റേതൊരു നിക്ഷേപത്തേക്കാളും ആകർഷണീയത ഉണ്ടെന്ന് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽ സലാം പറഞ്ഞു. മൂല്യവും, പരിശുദ്ധിയും നിരന്തരം ഉറപ്പു വരുത്തുന്നതിനാലും, ലോകമെങ്ങു നിന്നുമുള്ള ഡിസൈനുകൾ ലഭ്യമാണ് എന്നത് കൊണ്ടുമാണ് ദുബായ് സ്വർണാഭരണ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇടമായി നിലനിൽക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളിൽ 30 ശതമാനത്തോളം ദുബായിലെത്തുന്ന സന്ദർശകരാണെന്നും അദ്ദേഹം പറഞ്ഞു.  

click me!