ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

Published : Jul 16, 2023, 05:10 PM ISTUpdated : Jul 16, 2023, 05:18 PM IST
 ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

Synopsis

കട അടച്ച് സൈക്കിളിൽ റൂമിലേക്ക് പോവുമ്പോൾ വാഹനം ഇടിക്കുകയായിരുന്നു.

റിയാദ്: സൈക്കിളിൽ കാറിടിച്ച് മലയാളി മരിച്ചു. മലപ്പുറം കാളികാവ് അഞ്ചച്ചവടി മൂച്ചിക്കൽ സ്വദേശി വെള്ളിലക്കുന്നൻ മുഹമ്മദ് എന്ന കുട്ട്യാപ്പു (57) ജിദ്ദ ഹറാസാത്ത് റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്.

 ബൂഫിയ (ലഘു ഭക്ഷണശാല) ജീവനക്കാരനായ ഇദ്ദേഹം ഇന്നലെ (ശനിയാഴ്ച്ച) ഉച്ചക്ക് ഒന്നിന് കട അടച്ച് സൈക്കിളിൽ റൂമിലേക്ക് പോവുമ്പോൾ വാഹനം ഇടിക്കുകയായിരുന്നു. ജിദ്ദ ജാമിഅ അൻഡലൂസിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ തന്നെ മറവ് ചെയ്യുന്നതിനുവേണ്ട നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Read Also - ഉറങ്ങിക്കിടന്ന മലയാളി അടക്കമുള്ളവരെ തീ വിഴുങ്ങി, രക്ഷപ്പെട്ടത് നമസ്കാരത്തിന് പോയ ആളും പുറത്തുപോയ മൂന്നുപേരും

ജീവനൊടുക്കിയ പ്രവാസി യുവാവിന്‍റെ മൃതദേഹം സൗദി അറേബ്യയില്‍ സംസ്കരിച്ചു

റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ത്വാഇഫിൽ ആത്മഹത്യ ചെയ്ത തമിഴ് യുവാവിന്‍റെ മൃതദേഹം സാമൂഹിക പ്രവർത്തകരുടെ ശ്രമഫലമായി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ അൽ ബാഹയിൽ സംസ്കരിച്ചു. മധുരൈ നെല്ലൂർ തെനൈയ്യമംഗലം സ്വദേശിയായ തേതംപട്ടി രാജ രാജേന്ദ്രെൻറ (33) മൃതദേഹമാണ് കഴിഞ്ഞ ദിവസം മറമാടിയത്.

മെയ് അഞ്ചിന് ത്വാഇഫിലെ അൽ ഉസാമിൽ താമസസ്ഥലത്താണ് രാജേന്ദ്രൻ തൂങ്ങിമരിച്ചത്. മരണാന്തര നടപടികൾ പൂർത്തീകരിക്കാൻ ത്വാഇഫിലുള്ള സഹോദരൻ നന്ദീശ്വരൻ രാജേന്ദ്രനെ കുടുംബം ചുമതലപ്പെടുത്തിയിരുന്നു. ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ അംഗവുമായ നാലകത്ത് മുഹമ്മദ് സ്വാലിഹ് നിയമനടപടികള്‍ പൂര്‍ത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.

മൃതദേഹം ജിദ്ദയിൽ കൊണ്ടുപോയി സംസ്കരിക്കാൻ കാലതാമസം നേരിട്ടതിനാൽ അൽ ബാഹയിൽ നിന്നും അനുമതി ലഭ്യമാക്കി സംസ്കരിക്കുകയായിരുന്നു. ആറുവർഷമായി ത്വാഇഫിലെ ജൈം ഹോട്ടലിൽ ഷവർമ  മേക്കറായി ജോലി ചെയ്‌തിരുന്ന രാജേന്ദ്രൻ ഈ വർഷം ജനുവരിയിലാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. ആത്‍മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. മാതാവും ഭാര്യയും മുന്ന് വയസ്സുള്ള മകനുമുണ്ട്.

Read Also - ഹജ്ജിനെത്തിയ മലയാളി മക്കയിൽ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട