
കോഴിക്കോട്: ഹജ്ജിനുള്ള മലയാളി സംഘം ആഗസ്ത് 13ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടും.ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ആഗസ്ത് 26ന് സംഘം മടങ്ങിയെത്തും.
കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നത് സംബന്ധിച്ച തീരുമാനം ഒരാഴ്ചക്കകം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിമാനത്താവള ഡയറക്ടര്‍ അറിയിച്ചു. വ്യോമയാന മന്ത്രിയെയും ഉദ്യോഗസ്ഥരെയും നേരില്‍ക്കണ്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപിയും പറഞ്ഞു. ഇല്ലെങ്കില്‍ സമരത്തിലേക്കെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
200 സീറ്റില്‍ താഴെയുള്ള ഇടത്തരം വിമാനങ്ങള്‍ മാത്രമാണ് നിലവില്‍ കരിപ്പൂരില്‍നിന്ന് സര്‍വ്വീസ് നടത്തുന്നത്. 300 സീറ്റ് വരെയുള്ള വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുയോജ്യമായ രീതിയില്‍ റണ്‍വേ പുതുക്കിപ്പണിതിരുന്നു. വ്യോമയാന മന്ത്രാലയം പല ഘട്ടങ്ങളിലായുള്ള പരിശോധനയും പൂര്‍ത്തിയാക്കി. വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് സംബന്ധിച്ച് ജൂലൈ 31നകം വോമയാന മന്ത്രാലയത്തിന്റെ ഉത്തരവുണ്ടാകുമെന്നായിരുന്നു കരിപ്പൂര്‍ വിമാനത്താവള അധികൃതരുടെ പ്രതീക്ഷ. എന്നാല് തീരുമാനം വൈകുകയാണ്.
കരിപ്പൂരില്‍നിന്ന് സര്‍വ്വീസ് നടത്താന്‍ തയ്യാറാണെന്ന് സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള വിമാന കന്പനികള്‍ ഡിജിസിഎയെ അറിയിച്ചിരുന്നു. ഫയലുകള്‍ നീങ്ങുന്നതില്‍ വ്യോമയാന മന്ത്രാലയത്തിലുണ്ടാകുന്ന കാലതാമസമാണ് വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി വൈകുന്നതിന് കാരണമാകുന്നതെന്നാണ് കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ നല്‍കുന്ന സൂചന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam