
റിയാദ്: ജിദ്ദ കോണ്‍സുലേറ്റില്‍ പുതുതായി നിയമിതനായ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലമിന് ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഹജ്ജ് വെല്‍ഫെയര്‍ ഫോറം ചെയര്‍മാന്‍ നസീര്‍ വാവക്കുഞ്ഞു കോണ്‍സല്‍ ജനറലിനു പൂച്ചെണ്ട് നല്‍കി. ഉപദേശക സമിതി അംഗം അബ്ബാസ് ചെമ്പന്‍, കോഓര്‍ഡിനേറ്റര്‍ സി.എച്ച് ബഷീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആശംസകളും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയും അറിയിച്ചു കൊണ്ടുള്ള പത്രവും കോണ്‍സല്‍ ജനറലിനു സമര്‍പ്പിച്ചു.
കാല്‍ നൂറ്റാണ്ടായി ഹജ്ജ് സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമാണെന്നു കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഹജ്ജിനെത്തുന്ന ജന ലക്ഷങ്ങള്‍ക്ക് സന്നദ്ധ സേവകരുടെ സേവനം ലഭിക്കുന്നത് മഹത്തായ കര്‍മ്മമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സമൂഹത്തിന്റെ സേവനങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അനായാസം ലഭ്യമാക്കാനുള്ള യജ്ഞത്തിലാണ് കോണ്‍സുലേറ്റ് എന്ന് കോണ്‍സല്‍ ജനറല്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറം ഭാരവാഹികളെ അറിയിച്ചു. ജിദ്ദയിലെ വിവിധ മത - രാഷ്ട്രീയ - സാമൂഹ്യ സംഘടനകളുടെ പൊതു കൂട്ടായ്മയാണ് ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam