സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ടിന്റെ സഹോദരന്‍ ഹംസ മടപ്പാട്ട് അന്തരിച്ചു

Published : Jan 19, 2021, 04:49 PM IST
സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ടിന്റെ സഹോദരന്‍ ഹംസ മടപ്പാട്ട് അന്തരിച്ചു

Synopsis

നീണ്ടകാലം ഖത്തറില്‍ പ്രവാസ ജീവിതം നയിച്ച ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ദോഹയിലെ സഫാരി ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ഓസ്‌കാര്‍ അഡ്വെര്‍ടൈസിങ് കമ്പനിയുടെ  പങ്കാളിയായിരുന്നു.  

ഷാർജ: ഗള്‍ഫിലെ പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് ചെയര്‍മാനുമായ മടപ്പാട്ട് അബൂബക്കറിന്റെ സഹോദരന്‍ മലപ്പുറം,  മാറഞ്ചേരി സ്വദേശി ഹംസ മടപ്പാട്ട് (58) അന്തരിച്ചു. മാറഞ്ചേരിയിലെ മടപ്പാട്ട് കുടുംബത്തിലെ പരേതനായ മടപ്പാട്ട് ഖാദറിന്റേയും ഖദീജയുടേയും മകനാണ്. ഭാര്യ: സാഹിറ. മക്കള്‍: ഷിയാസ്, ഹസ്‌ന, സഫ്‌ന. മരുമക്കള്‍ ജിഷാര്‍, ഫിദാസ്.  

നീണ്ടകാലം ഖത്തറില്‍ പ്രവാസ ജീവിതം നയിച്ച ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ദോഹയിലെ സഫാരി ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ഓസ്‌കാര്‍ അഡ്വെര്‍ടൈസിങ് കമ്പനിയുടെ  പങ്കാളിയായിരുന്നു.  മാറഞ്ചേരി പ്രവാസി കൂട്ടായ്മയുടെ (മാപ്‌കോ ഖത്തര്‍) സജീവ പ്രവര്‍ത്തകനും, മാറഞ്ചേരി പഞ്ചായത്തിലെ വിവിധ കാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു. കോടഞ്ചേരി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവുചെയ്തു.

കേരളാ നിയമസഭാ സ്‍പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,  പാറക്കല്‍ അബ്‍ദുല്ല എംഎല്‍എ, ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ധീന്‍ (യുഎഇ), സഫാരി ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ കെ. സൈനുല്‍ ആബിദീന്‍, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൻ, ചാക്കോ ഊളക്കാടൻ (മലബാർ ഗോൾഡ്) തിരൂരങ്ങാടി മണ്ഡലം മുസ്‍‌ലിം ലീഗ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍,  യു.എ.ഇ. കെ.എം.സി.സി നേതാവ് ഡോ .പുത്തൂര്‍ റഹ്മാന്‍, എം.പി ഷാഫി ഹാജി തുടങ്ങിയ നിരവധി നേതാക്കളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും അനുശോചിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാസപ്പിറവി കണ്ടു; ഖത്തറിൽ ബുധനാഴ്ച റമദാൻ വ്രതാരംഭം, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ