
കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമി മരുഭൂമിയിൽ 30 മീറ്റർ ഉള്ളിലായി ബോംബ് കണ്ടെത്തി. സംശയാസ്പദമായി ബോംബ് കണ്ടെത്തിയെന്ന ഒരു പൗരന്‍റെ റിപ്പോർട്ടിനെ തുടർന്ന് ജഹ്റ സുരക്ഷാ പട്രോൾ ഉടൻ സ്ഥലത്തെത്തി. സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളയുകയും സ്ഫോടക വസ്തുവിന് ചുറ്റും സുരക്ഷാ വേലി സ്ഥാപിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ, ഈ വസ്തു ഇറാഖ് അധിനിവേശ കാലത്തെ അവശേഷിച്ച സ്ഫോടകവസ്തുവാണെന്ന് തിരിച്ചറിഞ്ഞു. അധികൃതർ ഉടൻ തന്നെ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു.
തുടർന്ന് സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക സംഘം സ്ഥലത്തെത്തി ബോംബ് സുരക്ഷിതമായി നീക്കം ചെയ്യുകയും നിർവീര്യമാക്കുകയും ചെയ്തു. സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, കണ്ടെത്തിയ വസ്തു പൊട്ടിത്തെറിക്കാൻ ശേഷിയുള്ള ഒരു കൈബോംബ് ആയിരുന്നു. പട്രോളിംഗ് സംഘത്തിന്റെ പെട്ടെന്നുള്ള പ്രതികരണം പൊതുജനങ്ങൾക്ക് സംഭവിക്കാനിടയുള്ള അപകടം ഒഴിവാക്കാൻ സഹായിച്ചുവെന്നും അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam