കനത്ത ചൂടില്‍ ആശ്വാസവുമായി യുഎഇയില്‍ കനത്ത മഴ

Web Desk |  
Published : Jul 24, 2018, 06:57 PM ISTUpdated : Oct 02, 2018, 04:24 AM IST
കനത്ത ചൂടില്‍ ആശ്വാസവുമായി യുഎഇയില്‍ കനത്ത മഴ

Synopsis

ഷാര്‍ജയിലും റാസല്‍ ഖൈമയിലും ഇന്നലെ വൈകുന്നേരവും മഴ പെയ്തിരുന്നു. 

റാസല്‍ഖൈമ: കനത്ത ചൂടിന് ആശ്വാസമായി യുഎയില്‍ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമയിലും ഫുജൈറയിലും ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഭേദപ്പെട്ട മഴ ലഭിച്ചു. റാസല്‍ ഖൈമയിലെ അസിമയിലും ഫുജൈറയിലെ വാദി സിദ്റിലും മഴ ലഭിച്ചതായാണ് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്തത്. ഷാര്‍ജയിലും റാസല്‍ ഖൈമയിലും ഇന്നലെ വൈകുന്നേരവും മഴ പെയ്തിരുന്നു. 

രാജ്യത്ത് പൊതുവില്‍ ചൂടു കൂടിയ കാലാവസ്ഥ തന്നെ തുടരുമെന്നാണ് അറിയിപ്പ്. 47.2 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നത്തെ ഉയര്‍ന്ന താപനില. ഉള്‍പ്രദേശങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടബാധ്യതയുള്ള പ്രവാസികൾ രാജ്യം വിടുന്നത് തടയാൻ കർശന നീക്കം; യാത്രാവിലക്ക് നീട്ടും, ബഹ്റൈനിൽ സുപ്രധാന നിയമ ഭേദഗതി നിർദ്ദേശം
യുഎഇയോട് നന്ദി പറഞ്ഞ് ഇന്ത്യ; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി