രാത്രി കനത്ത മഴ തുടരും, മുന്നറിയിപ്പ്, പ്രധാന റോഡുകളിൽ ഗതാഗതം തടസപ്പെട്ടു, വീണ്ടും മുന്നറിയിപ്പ് ഒമാനിൽ

Published : Feb 12, 2024, 11:06 PM IST
രാത്രി കനത്ത മഴ തുടരും, മുന്നറിയിപ്പ്, പ്രധാന റോഡുകളിൽ ഗതാഗതം തടസപ്പെട്ടു, വീണ്ടും മുന്നറിയിപ്പ് ഒമാനിൽ

Synopsis

കനത്ത മഴയിൽ ഇന്ന് അൽ ദാഹിറ ഗവർണറേറ്റിലെ നിരവധി പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.

മസ്കറ്റ്: ഒമാനിൽ ഇന്ന് രാത്രിയിലും നാളെ വെളുപ്പിനേയും ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ എവിയേഷൻ പുറത്തിറക്കിയ മുന്നറിയിപ്പ്.  കനത്ത മഴയിൽ ഇന്ന് അൽ ദാഹിറ ഗവർണറേറ്റിലെ നിരവധി പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. റുസ്താഖിലേക്കുള്ള ഇബ്രി റോഡ്, ഫിദ്ദയിലേക്കുള്ള ഡോട്ട്, അൽ സുനൈന മെയിൻ സ്ട്രീറ്റ്,യാങ്കുലിലേക്കുള്ള അൽ ഖുബൈബ് റോഡ്, ബുറൈമിയിലേക്കുള്ള അൽ ഫത്തേഹ്, ഇബ്രിയിലേക്കും സോഹാറിലേക്കുമുള്ള  റോഡിൽ ഗതാഗതം തടസപ്പെട്ടു

അൽ ദഖിലിയ, വടക്കൻ  അൽ ഷർഖിയ, തെക്കൻ  അൽ ശർഖിയ, അൽ ദാഹിറ, വടക്കൻ  അൽ ബത്തിന, തെക്കൻ  അൽ ബത്തിന, മസ്‌കറ്റ്, അൽ ബുറൈമി എന്നീ ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്‌ത തീവ്രതയിലുള്ള മഴ ഇപ്പോഴും തുടരുകയാണ്. വരും മണിക്കൂറുകളിൽ ഇടിമിന്നലൊട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ന്യൂസ് ഏജൻസി പുറത്ത് വിട്ട വാർത്താകുറിപ്പിൽ പറയുന്നു.

ശക്തമായ ഇടിമിന്നലോട് കൂടിയ മഴ  ഇന്നും രാത്രിയും നാളെ പുലർച്ചെയും പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ പുറത്തുവന്ന അറിയിപ്പ്. വടക്കൻ  അൽ ഷർഖിയ, തെക്കൻ  അൽ ഷർഖിയ, മസ്‌കറ്റ്, അൽ ദഖിലിയ, തെക്കൻ  അൽ ബത്തിന ഗവർണറേറ്റിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോഴും മഴ തുടരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. വടക്കൻ അൽ ബത്തിന, അൽ ദാഹിറ, അൽ ബുറൈമി, മുസന്ദം ഗവർണറേറ്റുകളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന്  റിപ്പോർട്ടിൽ പറയുന്നു.

അതേസമയം,  അൽ-ദാഹിറ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെൻ്റിലെ റെസ്ക്യൂ സംഘം യാങ്കുളിലെ വിലായത്തിലെ താഴ്‌വരയിൽ മഴ മൂലം രൂപപ്പെട്ട വാദിയിൽ കുടിങ്ങിയ വാഹനത്തിൽ നിന്നും ആറു  പേരെ രക്ഷച്ചതായി സിവിൽ ഡിഫൻസ്പ്ര അറിയിച്ചു. മഴയും കാറ്റും മൂലം കാലാവസ്ഥ പ്രതികൂലമായതിനാൽ താഴ്‌വരകൾ മുറിച്ചുകടക്കാതിരിക്കാനും താഴ്ന്ന സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കാനും ജനങ്ങൾ അതീവ  ജാഗ്രത പുലർത്താനും സിവിൽ ഡിഫൻസ് അതോറിട്ടി പൊതുസമൂഹത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമാനില്‍ ഞായറാഴ്ച മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരി 11 മുതല്‍ 14 വരെയാണ് രാജ്യത്ത് ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുള്ളതായി അറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ ഗവര്‍ണറേറ്റുകളിലും അല്‍ വുസ്ത ഗവര്‍ണറേറ്റിന്‍റെ ഭാഗങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴ പെയ്തേക്കും. വാദികള്‍ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. കാലാവസ്ഥ അറിയിപ്പുകളും മറ്റ് വിവരങ്ങളും പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതികൂല കാലാവസ്ഥ; ഒമാനിൽ തിങ്കളാഴ്ച പൊതു ഒഴിവ്, പൊതുമേഖലയിലും സ്വകാര്യമേഖലയിലും അവധി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം