മൂടല്‍മഞ്ഞ്; ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതത്തിന് അബുദാബിയില്‍ വിലക്ക്

Published : Sep 11, 2021, 01:10 PM IST
മൂടല്‍മഞ്ഞ്; ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതത്തിന് അബുദാബിയില്‍ വിലക്ക്

Synopsis

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് 500 ദിര്‍ഹം പിഴയീടാക്കും. കൂടാതെ ഡ്രൈവറുടെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും പതിക്കും.

അബുദാബി: മൂടല്‍മഞ്ഞുള്ളപ്പോള്‍ ട്രക്കുകളും ബസുകളും ഉള്‍പ്പെടെ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം വിലക്കി അബുദാബി പൊലീസ്. ഹെവി വെഹിക്കിളുകള്‍, ട്രക്കുകള്‍, ബസുകള്‍ എന്നിവയുടെ ഉടമസ്ഥര്‍, തൊഴിലാളികളെ കൊണ്ടുപോകുന്ന കമ്പനികളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ വാഹനങ്ങളുടെ ഡ്രൈവര്‍മാരോട് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെടണമെന്നും മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ അപകടം ഒഴിവാക്കാന്‍ ഇത്തരം വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായും അബുദാബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് 500 ദിര്‍ഹം പിഴയീടാക്കും. കൂടാതെ ഡ്രൈവറുടെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും പതിക്കും. അബുദാബിയിലെ വിവിധ മേഖലകളില്‍ മൂടല്‍മഞ്ഞ് മൂലം ദൂരക്കാഴ്ച കുറയുന്നതിനെ തുടര്‍ന്ന് അപകടങ്ങള്‍ ഒഴിവാക്കാനാണ് തീരുമാനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വാഹന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റു​കൾ പ​രി​ഷ്ക​രിക്കുന്നു, പുതിയ പദ്ധതി പ്രഖ്യാപിച്ച് ഖത്തർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു