
അബുദാബി: യുഎഇ ദേശീയ ദിനാഘോഷങ്ങളോനുബന്ധിച്ച് ടെലികോം കമ്പനികളായ ഇത്തിസാലാത്തും ഡുവും 10 ദിവസത്തേക്ക് ഹൈ-സ്പീഡ് വൈഫൈ സൗജന്യമായി നല്‍കുന്നു. ഇത്തിസാലാത്തിന്റെ 'സൂപ്പര്‍ ഫാസ്റ്റ് യുഎഇ വൈഫൈ' നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെയായിരിക്കും ലഭിക്കുക.
യുഎഇയില്‍ താമസിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കുമെല്ലാം സൗകര്യം പ്രയോജനപ്പെടുത്താം. രാജ്യത്തെ പ്രധാന മാളുകള്‍, കഫേകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളിലെല്ലാം സൗജന്യ വൈഫൈ ലഭിക്കും. UAE WiFi by Etisalat എന്ന നെറ്റ്‍വര്‍ക്കില്‍ കണക്ട് ചെയ്ത ശേഷം രജിസ്ട്രേഷന്‍ പൂര്‍ത്തികരിക്കുക മാത്രമാണ് വേണ്ടത്.
ഡുവിന്റെ 'പ്രീമിയം സ്‍പീഡ് വൈഫൈ' നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെയായിരിക്കും സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുക. ഇതിന് പുറമെ നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ഡു ഹോം സര്‍വീസ് ഉപഭോക്താക്കള്‍ക്ക് 200ലേറെ ടി.വി ചാനലുകള്‍ സൗജന്യമായി കാണാം. സ്വദേശി പൗരന്മാര്‍ക്ക് മാത്രമായി 47 ജി.ബി സൗജന്യ ഡേറ്റയും ഡു പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam