
ദുബൈ: ദുബൈയിലെ കൂടുതൽ പ്രദേശങ്ങളില്‍ വാടക കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് വാടക കുറയുന്നത്. നഗരത്തിലെ താരതമ്യേന കുറഞ്ഞ നിരക്കിൽ താമസസൗകര്യമുള്ളയിടങ്ങളിൽ വാടക കുറയുന്നത് പ്രകടമാണ്. മറിച്ചുവിൽപന, വാടകയ്ക്ക് നൽകൽ, വിഭജിച്ച് നൽകൽ എന്നിവക്കെതിരെ അധികൃതരും കെട്ടിട ഉടമകളും കർശന നടപടികൾ സ്വീകരിച്ചതോടെയാണ് സ്റ്റുഡിയോ, ഒരു കിടപ്പുമുറിയുള്ള അപ്പാർട്ട്മെന്‍റുകളുടെ വാടകയും കുറഞ്ഞത്. അധികൃതരുടെ നടപടി ശക്തമായതോടെ ബാച്ചിലേഴ്സ് പലരും ഷാർജയിലേക്കും അജ്മാനിലേക്കും മാറിയതും വാടക കുറയാൻ കാരണമായിട്ടുണ്ട്.
ഇന്‍റര്‍നാഷണല്‍ സിറ്റി
മറിച്ചുവിൽപന, വാടകയ്ക്ക് നൽകുന്നതിന് പേരുകേട്ട ഇന്‍റര്‍നാഷണല്‍ സിറ്റിയിൽ കഴിഞ്ഞ രണ്ട് മാസമായി വാടകയിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഒരു കിടപ്പുമുറി മാത്രമുള്ള സ്ഥലങ്ങളില്‍ 48,000-55,000 ദിര്‍ഹമാണ് ശരാശരി വാടക. സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾക്ക് 28,000-29,000 ദിർഹം വരെയാണെങ്കിലും ഇതിലും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഓപ്ഷനുകളുണ്ടെന്ന് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ പറയുന്നു.
ഡിസ്കവറി ഗാര്‍ഡൻ
ഡിസ്കവറി ഗാര്‍ഡനില്‍ സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് 48,000-60,000 ദിര്‍ഹം വരെയും 1 ബെഡ്റൂം അപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് 50,000-105,000 ദിര്‍ഹം വരെയുമാണ് വാടക. ദുബൈയിലെ ജനപ്രിയ താമസകേന്ദ്രങ്ങളിലൊന്നായ ഇവിടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ വാടകയിൽ ഒരു ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മറിച്ചുവിൽപന, വാടകയ്ക്ക് നൽകുന്നതിനെതിരായ നടപടികൾ റിയൽ എസ്റ്റേറ്റ് ഡാറ്റയിൽ ഇതുവരെ കാര്യമായി പ്രതിഫലിച്ചിട്ടില്ലെന്ന് പ്രോപ്പർട്ടീസ് മാനേജ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. സ്റ്റുഡിയോ, ഒരു ബെഡ്റൂം അപ്പാർട്ട്മെന്റുകൾക്ക് ആവശ്യക്കാർ കൂടിയാലും ദുബൈ റെന്റൽ ഇൻഡക്സിലെ റേറ്റിങ് അനുസരിച്ചാണ് വാടക നിശ്ചയിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസമായി പാം ജുമൈറയിലെ വില്ലകൾ ഒഴികെയുള്ള മിക്ക സ്ഥലങ്ങളിലും വാടക കുറയുകയാണെന്നും പ്രോപ്പർട്ടീസ് മാനേജ്മെന്റ് മേഖലയിലുള്ളവര്‍ പറയുന്നു. മറിച്ചുവിൽപന, വാടകയ്ക്ക് നൽകുന്നത് നിർത്തലാക്കിയതോടെ വാടകവീടുകൾ തേടുന്ന പലരും ഷാർജ പോലുള്ള മറ്റ് എമിറേറ്റുകളിലേക്ക് മാറുന്നതും വാടക കുറയാൻ കാരണമാകുന്നുണ്ട്.
ദുബൈയിൽ പ്രോപ്പർട്ടികളുടെ വിലയും വാടകയും 2024ലെയും 2025ലെ ആദ്യ പാദത്തിലെയും ഉയർന്ന നിരക്കുകളിൽ നിന്ന് പതിയെ കുറയുന്നതായി പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് സോഴ്സുകള്‍ വ്യക്തമാക്കുന്നു. പുതിയ പ്രോജക്റ്റുകളുടെ വിലകൾ ഉയർന്നതാണെങ്കിലും ഡെവലപ്പർമാർ ആകർഷകമായ ഓഫറുകളും ഇളവുകളും എളുപ്പമുള്ള പേയ്‌മെന്റ് പ്ലാനുകളും നൽകുന്നുണ്ട്. അതേസമയം, വാടക നിരക്കുകൾ സ്ഥിരത കൈവരിക്കുന്നതിന്റെയോ കുറയുന്നതിന്റെയോ സൂചനകളാണ് കൂടുതൽ ലഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ