സൗദി അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതായി ഹൂതികളുടെ അവകാശവാദം, സ്ഥിരീകരിക്കാതെ സൗദി

By Web TeamFirst Published Sep 29, 2019, 12:26 AM IST
Highlights
  • സൗദി അതിര്‍ത്തിക്ക് സമീപം ആക്രമണം നടത്തിയെന്ന് ഹൂതികള്‍
  • സ്ഥിരീകരിക്കാതെ സൗദി അറേബ്യ
  • മൂന്ന് എതിരാളികള്‍ കൊല്ലപ്പെട്ടെന്നും ഹൂതികളുടെ അവകാശവാദം

റിയാദ്: സൗദി അതിർത്തിക്ക് സമീപം ആക്രമണം നടത്തിയതായി യെമനിലെ ഹൂതികളുടെ അവകാശവാദം. എന്നാൽ സൗദി ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിൽ ശത്രുപക്ഷത്തെ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഹൂതി സൈനിക വക്താവ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. 

ഡ്രോണും മിസൈലും ഉൾപ്പെടെയുള്ള വായു പ്രതിരോധ മാർഗങ്ങൾ ആക്രമണത്തിന് ഉപയോഗിച്ചതായും ഹൂതികൾ അവകാശപ്പെട്ടു. രണ്ടാഴ്ച മുമ്പ് സൗദിയിലെ അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂതികൾ ‍ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ച് സൗദിയും അമേരിക്കയും രംഗത്തു വന്നിരുന്നു. 

പ്രതീകാത്മക ചിത്രം

click me!