ഷാര്‍ജ തുറമുഖത്ത് ചരക്ക് കപ്പലിന് തീപിടിച്ചു

Published : Sep 04, 2019, 09:12 AM ISTUpdated : Sep 04, 2019, 09:14 AM IST
ഷാര്‍ജ തുറമുഖത്ത് ചരക്ക് കപ്പലിന് തീപിടിച്ചു

Synopsis

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ​യാ​ണ് തീ ​പ​ട​ര്‍​ന്ന് പി​ടി​ച്ച​ത്. വ​ലി​യ ശ​ബ്ദ​ത്തോ​ടെ സ്ഫോ​ട​ന​ങ്ങ​ളും ഉ​ണ്ടാ​യി. രാ​ത്രി വൈ​കി​യും തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.  

ഷാ​ര്‍​ജ: ഖാ​ലി​ദി​യ തു​റ​മു​ഖ​ത്ത് ച​ര​ക്ക് ക​പ്പ​ലി​ൽ വ​ൻ തീപി​ടി​ത്തം. ഇ​റാ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി നി​റ​യെ വാ​ഹ​ന​ങ്ങ​ളും മ​റ്റ് ച​ര​ക്കു​ക​ളും നി​റ​ച്ച ക​പ്പ​ലി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. 

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ​യാ​ണ് തീ ​പ​ട​ര്‍​ന്ന് പി​ടി​ച്ച​ത്. വ​ലി​യ ശ​ബ്ദ​ത്തോ​ടെ സ്ഫോ​ട​ന​ങ്ങ​ളും ഉ​ണ്ടാ​യി. രാ​ത്രി വൈ​കി​യും തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ആര്‍ക്കും പരിക്കില്ലെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചരക്ക് കപ്പലിലെ ജീവനക്കാര്‍ ഷാര്‍ജ പൊലീസിനൊപ്പം സുരക്ഷിതരാണെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡിജി കേണല്‍ സാമി കാമീസ് അല്‍ നഖ്വവി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

click me!

Recommended Stories

യുദ്ധ സാഹചര്യത്തിലും ഹജ്ജ് സീസൺ മനോഹരമാക്കിയ സൗദിക്ക് അഭിനന്ദന പ്രവാഹം, 17 ലക്ഷം ഹാജിമാരുടെ തിരക്ക് നിയന്ത്രിച്ചത് അത്യാധുനിക എഐ സംവിധാനം
യുദ്ധത്തിന്‍റെ കെടുതി തുടരും, വിമാന ഇന്ധനവില 121 ശതമാനത്തിലധികം കൂടി; പ്രവാസികൾക്കടക്കം ഇരുട്ടടിയായി യാത്രാച്ചെലവ് ഇനിയും കൂടും