ഖത്തറില്‍ വരും ദിവസങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കും; ചൂട് കൂടുമെന്ന് മുന്നറിയിപ്പുമായി അധികൃതര്‍

By Web TeamFirst Published Aug 24, 2020, 4:44 PM IST
Highlights

രാത്രിയില്‍ ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞിനുള്ള സാധ്യതയുണ്ട്. തിങ്കളാഴ്ച പകല്‍സമയങ്ങളില്‍ കുറഞ്ഞ താപനില 34 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 38 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

ദോഹ: ഖത്തറില്‍ വരും ദിവസങ്ങളില്‍ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ(ഹ്യുമിഡിറ്റി) അളവ് ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച മുതല്‍ വാരാന്ത്യം വരെ ഈ സാഹചര്യം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കാറ്റിന്റെ ഗതി കിഴക്ക് ദിശയിലായിരിക്കും.

രാത്രിയില്‍ ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞിനുള്ള സാധ്യതയുണ്ട്. തിങ്കളാഴ്ച പകല്‍സമയങ്ങളില്‍ കുറഞ്ഞ താപനില 34 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 38 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. കാറ്റിന്റെ വേഗത 5-15 നോട്ടിക്കല്‍ മൈല്‍ വരെയാകാന്‍ സാധ്യതയുണ്ട്. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ചൂട് വര്‍ധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില സ്ഥലങ്ങളില്‍ കാഴ്ചാപരിധി കുറവായിരിക്കും. അതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം. 
 

click me!