ഒരു വര്‍ഷമായി ശമ്പളമില്ല; ഭക്ഷണം പോലുമില്ലാതെ ബഹറിനില്‍ ദുരിതം സഹിച്ച് ഒരുകൂട്ടം പ്രവാസികള്‍

Web Desk |  
Published : Jul 21, 2018, 11:30 PM ISTUpdated : Oct 02, 2018, 04:23 AM IST
ഒരു വര്‍ഷമായി ശമ്പളമില്ല; ഭക്ഷണം പോലുമില്ലാതെ ബഹറിനില്‍ ദുരിതം സഹിച്ച് ഒരുകൂട്ടം പ്രവാസികള്‍

Synopsis

16 മണിക്കൂറോളം ദിവസവും ജോലി ചെയതവരാണ് ഇവര്‍. സംഘത്തിലെ പലര്‍ക്കും ഇപ്പോള്‍ വിസ ഉള്‍പ്പെടെയുള്ള രേഖകളുമില്ല

മനാമ: ഒരു വര്‍ഷത്തോളമായി ശമ്പളം ലഭിക്കാതെ ബഹറിനില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള തൊഴിലാളികള്‍ നരകയാതകയില്‍. വിവിധ നിര്‍മ്മാണ കമ്പനികളിലെ ജീവനക്കാരാണ് ദുരിതമനുഭവിക്കുന്നത്. ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ഇവര്‍ ഇവിടെ പ്രതിഷേധം സംഘടിപ്പിക്കുകയും ലേബര്‍ കോടതിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

സല്ലാഖിലെ ഒരു കമ്പനിയിലെ 120 ഓളം പേര്‍ക്ക് ഒരു വര്‍ഷമായി ശമ്പളം കിട്ടിയിട്ടില്ലെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. 16 മണിക്കൂറോളം ദിവസവും ജോലി ചെയതവരാണ് ഇവര്‍. സംഘത്തിലെ പലര്‍ക്കും ഇപ്പോള്‍ വിസ ഉള്‍പ്പെടെയുള്ള രേഖകളുമില്ല. പണം നല്‍കാമെന്ന് കമ്പനി അധികൃതര്‍ പറയുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോലും ഒന്നുമില്ലെന്നും ഇവര്‍ പറയുന്നു.

കടുത്ത ദാരിദ്ര്യത്തിലാണ് തങ്ങള്‍ കഴിയുന്നതെന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത ചൂടും തണുപ്പുമൊക്കെ അവഗണിച്ച് ജോലി ചെയ്ത തങ്ങള്‍ക്ക് 15 മിനിറ്റ് മാത്രമാണ് ഉച്ചഭക്ഷണത്തിന് അവധി ലഭിച്ചിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് മകന്‍ മരിച്ചിട്ടും നാട്ടില്‍ പോകാനോ ആശുപത്രി ബില്ലടയ്ക്കാനോ പോലും പണം കണ്ടെത്താന്‍ കഴിയാത്തവരും ഇക്കൂട്ടത്തിലുണ്ട്. തൊഴിലുടമകളുമായി ബന്ധപ്പെടാന്‍ മാധ്യമങ്ങളും സന്നദ്ധ പ്രവര്‍ത്തകരും ശ്രമിച്ചെങ്കിലും സാ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം