
ദുബായ്: പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിങ്ങളോട് എന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ പറയാനല്ല താന്‍ ഇവിടെ എത്തിയിരിക്കുന്നത് മറിച്ച് നിങ്ങളുടെ മനസിലെ കാര്യങ്ങള്‍ കേള്‍ക്കാനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
യുഎഇയുടെ പുരോഗതിയില്‍ ഇന്ത്യക്കാരുടെ പങ്ക് വലുതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജബർ അലി ലേബർ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒന്നിച്ച് കൂടിയത്.
തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേട്ട രാഹുല്‍ ഗാന്ധി പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൊഴിലാളികള്‍ക്ക് ഒപ്പം എന്നും കോണ്‍ഗ്രസ് ഉണ്ടാകുമെന്നും തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam