
ജിദ്ദ: കഴിഞ്ഞ 17 മാസത്തിനിടെ സൗദിയിൽ നിന്ന് നാടുകടത്തിയത് ഏഴര ലക്ഷം നിയമ ലംഘകരെ. ഇതുവരെ പിടിയിലായ നിയമ ലംഘകരുടെ എണ്ണം 30 ലക്ഷം കവിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് അവസാനിച്ച 2017 നവമ്പർ 15 മുതൽ കഴിഞ്ഞ ദിവസം വരെ 7,60,456 നിയമ ലംഘകരെയാണ് നാടുകടത്തിയതെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ കാലയളവിൽ നടത്തിയ പരിശോധനകളിൽ ആകെ 30,30,767 ഇഖാമ - തൊഴിൽ നിയമ ലംഘകരെയും പിടികൂടി. ഇതിൽ 23,61,511 പേർ ഇഖാമ നിയമ ലംഘകരാണ്. 4,66,038 പേർ തൊഴിൽ നിയമ ലംഘകരും 2,03,218 പേർ രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരുമാണ്.
ഇഖാമ തൊഴിൽ നിയമ ലംഘകർക്ക് താമസ - യാത്ര സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതിന് 3,723 വിദേശികളും പിടിയിലായി. ഈ കാലയളവിൽ നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 1,237 സ്വദേശികളും പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam