യുഎഇയിൽ ആഴ്ചകള്‍ക്കു ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന

By Web TeamFirst Published Aug 20, 2020, 12:03 AM IST
Highlights

യുഎഇയിൽ ആഴ്ചകള്‍ക്കു ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 435 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു

ദുബായ്: യുഎഇയിൽ ആഴ്ചകള്‍ക്കു ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 435 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതിനാലും കുടുംബ-സാമൂഹിക സംഗമങ്ങൾ വ്യാപകമായതുമാണ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

113 പേർ രോഗമുക്തി നേടിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 72,000 ലേറെപേർക്ക് പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 65,341. ചികിത്സയിലുള്ളവര്‍ 6,952. 

367പേര്‍ മരിച്ചു. സാമൂഹിക അകലം പാലിക്കാത്തതിനാലും കുടുംബ-സാമൂഹിക സംഗമങ്ങൾ വ്യാപകമായതുമാണ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണം. ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് ആരോഗ്യവകുപ്പ് വീണ്ടും ഓര്‍മ്മിപ്പിച്ചു.

ഇതുവരെ 60 ലക്ഷത്തിലേറെ പേരെയാണ് യുഎഇയിൽ പരിശോധനയ്ക്ക് വിധേയരാക്കിയത്. കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാംഘട്ടം വിജയകരമായി പുരോഗമിക്കുന്നു. സ്വദേശികളും ഇന്ത്യക്കാരടക്കമുള്ള പ്രവാസികളും പരീക്ഷണത്തിൽ പങ്കെടുക്കുന്നുണ്ട്. ഇവരിലാര്‍ക്കും ഇതുവരെ പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ല. ഇവരുടെ സന്നദ്ധ സേവനത്തെ ആരോവകുപ്പ് ആദരിച്ചതോടൊപ്പം കൂടുതൽ പേരെ പരീക്ഷണത്തിന് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

click me!