ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഒമാനില്‍ എത്തിച്ചു

Published : Jan 31, 2021, 04:33 PM ISTUpdated : Jan 31, 2021, 04:39 PM IST
ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഒമാനില്‍ എത്തിച്ചു

Synopsis

ഒമാന്‍ ആരോഗ്യമന്ത്രിക്ക് ഇന്ത്യന്‍ അംബാസഡര്‍ വാക്സിന്‍ കൈമാറുന്ന ചിത്രം ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

മസ്‌കറ്റ്: ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഒമാനില്‍ എത്തി. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ്‌ ബിൻ മുഹമ്മദ് അൽ സൈദിക്ക് വാക്‌സിന്‍ കൈമാറി. സൗഹൃദ രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്ന  കേന്ദ്ര സര്‍ക്കാറിന്റെ 'വാക്സിന്‍ മൈത്രി' പദ്ധതി പ്രകാരമാണ് ശനിയാഴ്‍ച ഒമാനിലേക്ക് വാക്സിന്‍ കയറ്റി അയച്ചത്.

ഒമാന്‍ ആരോഗ്യമന്ത്രിക്ക് ഇന്ത്യന്‍ അംബാസഡര്‍ വാക്സിന്‍ കൈമാറുന്ന ചിത്രം ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ശ്രീലങ്കയിലേക്കും ബഹ്റൈനിലേക്കും ഇന്ത്യ വാക്സിന്‍ കയറ്റുമതി ചെയ്‍തിരുന്നു. ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, മ്യാന്‍മര്‍, അഫ്‍ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കും ഇന്ത്യ വാക്സിന്‍ നല്‍കിയിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബഹ്‌റൈനിൽ അൽബ പ്ലാന്‍റിന് നേരെ ഇറാൻ ആക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്, അതീവ ജാഗ്രത
സംഘർഷം നീളുമ്പോൾ വിപണി നിശ്ചലമാകാതിരിക്കാൻ ഇടപെട്ട് ഗൾഫ് രാജ്യങ്ങൾ | UAE | Iran-Israel Conflict