ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി

By Web TeamFirst Published May 30, 2021, 5:46 PM IST
Highlights

യാത്രാ വിലക്ക് ജൂണ്‍ 14 വരെ നീട്ടിയെന്നായിരുന്നു കഴിഞ്ഞയാഴ്‍ച എമിറേറ്റ്സ് അറിയിച്ചിരുന്നത്. ഇന്ന് പുറത്തുവന്ന പുതിയ അറിയിപ്പിലാണ് ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസുകളുണ്ടാവില്ലെന്ന വിവരമുള്ളത്.

അബുദാബി: ഇന്ത്യയിൽനിന്നും യുഎഇയിലേക്കുള്ള യാത്രവിലക്ക് വീണ്ടും നീട്ടി. ജൂൺ 30വരെയാണ് വിലക്ക് നീട്ടിയതെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഞായറാഴ്‍ച അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല.

യാത്രാ വിലക്ക് ജൂണ്‍ 14 വരെ നീട്ടിയെന്നായിരുന്നു കഴിഞ്ഞയാഴ്‍ച എമിറേറ്റ്സ് അറിയിച്ചിരുന്നത്. ഇന്ന് പുറത്തുവന്ന പുതിയ അറിയിപ്പിലാണ് ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസുകളുണ്ടാവില്ലെന്ന വിവരമുള്ളത്.  ജൂണ്‍ പകുതിയോടെ വിലക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികളുടെ മടക്കം ഇതോടെ വീണ്ടും വൈകുമെന്ന് ഉറപ്പായി.

കഴിഞ്ഞമാസം  25 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം. അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസുകള്‍ തുടരും. അവധിക്ക് നാട്ടിലേക്ക് മടങ്ങിയവരും വിസാകാലാവധി അവസാനിക്കാറായവരുമാണ് വിലക്ക് നീട്ടിയതോടെ പ്രതിസന്ധിയിലായത്. 

click me!