ഇന്ത്യക്കാരന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 7.11 കോടി സമ്മാനം

Published : Oct 01, 2019, 10:47 PM ISTUpdated : Oct 02, 2019, 09:06 AM IST
ഇന്ത്യക്കാരന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 7.11 കോടി സമ്മാനം

Synopsis

ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയില്‍ കോടീശ്വരനായി ഇന്തന്‍ അക്കൗണ്ടന്‍റ് 7.11 കോടിയുടെ ഒന്നാം സമ്മാനം നേടിയത് മൂന്നുപേര്‍ പങ്കിട്ടെടുത്ത ടിക്കറ്റില്‍

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ അക്കൗണ്ടന്‍റിന് ഒരു മില്യണ്‍ ഡോളര്‍ അഥവാ 7.11 കോടി രൂപ സമ്മാനം. 16 വര്‍ഷമായി ദുബായില്‍ താമസക്കാരനായ പ്രവീണ്‍ അരാന്‍ഹയെയാണ് ഭാഗ്യം തേടിയെത്തിയത്.  മറ്റ് രണ്ട് കൂട്ടുകാരും പങ്കിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 

സമ്മാനം ലഭിച്ച തുകയുടെ ഒരു ഭാഗം മകളുടെ പഠനത്തിനായി മാറ്റിവയ്ക്കുമെന്ന് പ്രവീണ്‍ പറഞ്ഞു.അവള്‍ യുഎസില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ പഠിക്കുകയാണെന്നും ഏതറ്റം വരെയും അവളെ പഠിപ്പിക്കും. അത്ഭുതപ്പെടുത്തുന്ന നേട്ടമാണെന്നും എല്ലാവര്‍ക്കും ഇത്തരം അവസരമുണ്ടാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1999ന് ശേഷം നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 151ാമത്തെ ഇന്ത്യക്കാരനാണ് പ്രവീണ്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ; ആക്രമണം രാജ്യത്തിന് നേരെയല്ലെന്ന് വാദം, യുദ്ധത്തിലേക്ക് വലിച്ചിഴച്ചെന്ന് ഖത്തറിൻ്റെ മറുപടി
യുഎഇയിൽ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു, ഇനി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുക മാർച്ച് 23ന്