
റിയാദ്: സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസിയുടെ (എസ്.പി.എ) റിയാദിലെ ആസ്ഥാനം ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് സന്ദർശിച്ചു. എസ്.പി.എ പ്രസിഡൻറ് അബ്ദുല്ല ബിൻ ഫഹദ് അൽഹുസൈൻ അംബാസഡറെ സ്വീകരിച്ചു.
പൊതുതാൽപര്യമുള്ള വിഷയങ്ങളിലൂന്നി ഇരുവരും സൗഹൃദ ചർച്ച നടത്തി. മാധ്യമ, വാർത്താ വിതരണ രംഗത്ത് ഇരു രാജ്യങ്ങളും തുടരുന്ന സഹകരണത്തിന്റെ പുരോഗതി കൂടിക്കാഴ്ചയിൽ വിലയിരുത്തി. ചർച്ചക്ക് ശേഷം എസ്.പി.എ ആസ്ഥാനത്തെ എല്ലാ വിഭാഗങ്ങളും സൗകര്യങ്ങളും വാർത്താ ഏജൻസിയുടെ ദൈനംദിന പ്രവർത്തനങ്ങളും അംബാസഡർ നോക്കി കണ്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam