നാട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെ പ്രവാസി വിമാനത്തില്‍വെച്ച് മരിച്ചു

Published : Apr 22, 2019, 10:03 AM IST
നാട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെ പ്രവാസി വിമാനത്തില്‍വെച്ച് മരിച്ചു

Synopsis

കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജറായി ജോലി ചെയ്തിരുന്ന അദ്ദേഹം വിമാനം ലാന്റ് ചെയ്ത ഉടനെയാണ് കുഴഞ്ഞുവീണ് മരിച്ചത്. 

കുവൈത്ത് സിറ്റി: നാട്ടില്‍ നിന്ന് തിരികെ വരുന്നതിനിടെ പ്രവാസി വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. മേട്ടുപ്പാളയം സ്വദേശി ബാലുചന്ദ്രനാണ് (58) മരിച്ചത്.

കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജറായി ജോലി ചെയ്തിരുന്ന അദ്ദേഹം വിമാനം ലാന്റ് ചെയ്ത ഉടനെയാണ് കുഴഞ്ഞുവീണ് മരിച്ചത്. വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ സഹോദന്‍ എത്തിയിരുന്നു.  വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ സഹോദരനുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു കു‌ഴഞ്ഞുവീണത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒറ്റ രാത്രി കൊണ്ട് അഞ്ച് മില്യണയർമാർ; രണ്ടു മലയാളികൾക്ക് ഓരോ മില്യൺ ദിർഹം വീതം
വായുവിൽ വൃത്തം വരച്ചു പിന്നാലെ അടിയന്തര സന്ദേശം, യുഎസ് സേനയുടെ നട്ടെല്ലായ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷം, കാണാതായത് പശ്ചിമേഷ്യയിൽ