Big Ticket: ഒരു കിലോഗ്രാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യക്കാരന്‍

Published : Feb 06, 2023, 01:10 PM IST
Big Ticket: ഒരു കിലോഗ്രാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യക്കാരന്‍

Synopsis

ഷാര്‍ജയിൽ നിന്നുള്ള ബിജു ജോര്‍ജ് ആണ് വിജയി. ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിലാണ് ബിജുവിന് ഒരു കിലോഗ്രാം സ്വര്‍ണം ലഭിച്ചത്.

ജനുവരിയിൽ ആഴ്ച്ചതോറും ഉറപ്പുള്ള സമ്മാനങ്ങള്‍ നൽകുന്ന Big Ticket നറുക്കെടുപ്പ് തുടരുകയാണ്. ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് വിജയികള്‍ക്ക് ലഭിക്കുക.

ഫെബ്രുവരി ആറിന് പ്രഖ്യാപിച്ച നറുക്കെടുപ്പിൽ രണ്ടുപേരാണ് വിജയികള്‍. ഷാര്‍ജയിൽ താമസമാക്കിയ ഇന്ത്യൻ പൗരനും അബുദാബിയിൽ നിന്നുള്ള ബംഗ്ലദേശി പൗരനുമാണ് ഇത്തവണത്തെ വിജയികള്‍.

ബിജു ജോര്‍ജ്, മൂന്നാമത്തെ ആഴ്ച്ചയിലെ വിജയി

ജനുവരിയിലെ മൂന്നാമത്തെ നറുക്കെടുപ്പിലാണ് ഇന്ത്യന്‍ പൗരനായ ബിജു ജോര്‍ജ് വിജയിച്ചത്. മൂന്നു വര്‍ഷമായി ഷാര്‍ജയിൽ താമസിക്കുന്ന അദ്ദേഹം ടെക്നിക്കൽ എൻജിനീയര്‍ ആണ്. ഏഴ് വര്‍ഷമായിസ്ഥിരമായി Big Ticket അദ്ദേഹം വാങ്ങുന്നുണ്ട്. ഇനിയും Big Ticket വാങ്ങുന്നത് തുടരും, ഒരു ദിവസം ഗ്രാൻഡ് പ്രൈസ് വിജയിയാകും - ബിജു ജോര്‍ജ് പറയുന്നു.

മുഹമ്മദ് അലംഗിര്‍, നാലാമത്തെ ആഴ്ച്ചയിലെ വിജയി

ജനുവരിയിലെ നാലാമത്തെ ആഴ്ച്ചയിലെ വിജയി ബംഗ്ലദേശ് പൗരനായ മുഹമ്മദ് അലംഗിര്‍ ആണ്. 2008 മുതൽ അലംഗിര്‍ അബുദാബിയിൽ താമസിക്കുകയാണ്. രണ്ട് സുഹൃത്തുക്കളോട് ചേര്‍ന്നാണ് അദ്ദേഹം Big Ticket വാങ്ങിയത്. ജനുവരി അവസാനിക്കാന്‍ വെറും മൂന്നു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ടിക്കറ്റെടുത്തത് എന്ന് അലംഗിര്‍ പറയുന്നു. പ്രൈസ് മണി എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല, ആലോചിച്ച് ഒരു തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ചിൽ നടക്കുന്ന Big Ticket തത്സമയ നറുക്കെടുപ്പിൽ ഒരാള്‍ക്ക് AED 15 million നേടാനാകും. രണ്ടാം സമ്മാനം AED 1 million. മൂന്നാം സമ്മാനം AED 100,000. നാലാം സമ്മാനം AED 50,000. ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് നേരിട്ട് ആഴ്ച്ച നറുക്കെടുപ്പുകളുടെ ഭാഗമാകാം. മൂന്നു വിജയികള്‍ക്ക് ഓരോ ആഴ്ച്ചയിലും AED 100K വീതം നേടാനുമാകും.

ഏറ്റവും പുതിയ Big Ticket വാര്‍ത്തകള്‍ അറിയാന്‍ ഔദ്യോഗിക വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും സന്ദര്‍ശിക്കാം.

ഫെബ്രുവരിയിലെ നറുക്കെടുപ്പ് തീയതികള്‍ ചുവടെ

Promotion 1: 1st - 7th February & Draw Date – 8th February (Wednesday)

Promotion 2: 8th - 14th February & Draw Date – 15th February (Wednesday)

Promotion 3: 15th - 21st February & Draw Date – 22nd February (Wednesday)

Promotion 4: 22nd - 28th February& Draw Date – 1st March (Wednesday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന Big Ticket നറുക്കെടുപ്പ് ടിക്കറ്റുകള്‍ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കുകയുമില്ല.

    

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം
ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം