ഫോണ്‍ കോളില്‍ തേടിയെത്തിയത് സമ്മാനവിവരം; ആദ്യമായി വാങ്ങിയ ടിക്കറ്റിലൂടെ പ്രവാസി മലയാളിക്ക് 30 കോടി

By Web TeamFirst Published Feb 4, 2021, 10:05 AM IST
Highlights

ബിഗ് ടിക്കറ്റിലൂടെ നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ഇനിയും അവസരങ്ങളുണ്ട്. ദിര്‍ഹം 1.2 കോടി ദിര്‍ഹം ഗ്രാന്റ് പ്രൈസ് ലഭിക്കുന്ന ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഉടന്‍ തന്നെ സ്വന്തമാക്കൂ. കൂടാതെ ഫെബ്രുവരിയിലുടെനീളം വിവിധ മത്സരങ്ങളിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനായി ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.

അബുദാബി: അപ്രതീക്ഷിതമായി ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ഇത്ര വലിയ തുകയുടെ നേട്ടം മലയാളിയായ തസ്‍ലീന പുരയില്‍ സ്വപ്‌നത്തില്‍ പോലും ആഗ്രഹിച്ചിട്ടുണ്ടാവില്ല. ദോഹയില്‍ താമസിക്കുന്ന വീട്ടമ്മയായ തസ്‍ലീനയാണ് അബുദാബി ബിഗ് ടിക്കറ്റിന്റെ ഇന്നലെ നടന്ന നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം നേടിയ ഭാഗ്യശാലി.

ഈ വര്‍ഷം ജനുവരി 26ന് എടുത്ത 291310 ടിക്കറ്റിലൂടെയാണ് തസ്‍ലീനയെ ഭാഗ്യം തേടിയെത്തിയത്. ജീവിതത്തില്‍ ആദ്യമായി വാങ്ങിയ ബിഗ് ടിക്കറ്റിലൂടെ  ജീവിതം തന്നെ മാറ്റിമറിക്കുന്ന വിജയം നേടാനായതിന്‍റെ സന്തോഷത്തിലാണ് ഇവര്‍. തസ്‍ലീന തനിച്ച് വാങ്ങിയ ടിക്കറ്റിനാണ് ഗ്രാന്റ് പ്രൈസ് ലഭിച്ചത്. അതുകൊണ്ട് തന്നെ താന്‍ ആഗ്രഹിച്ചതുപോലെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഈ നേട്ടം പങ്കിടാനാണ് അവരുടെ ആഗ്രഹം. സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് ഇനിയും ആലോചിച്ച് തീരുമാനിക്കണമെന്ന് തസ്‍ലീന ബിഗ് ടിക്കറ്റ് അധികൃതരോട് വ്യക്തമാക്കി. നറുക്കെടുപ്പ് ലൈവായി കാണാതിരുന്നതിനാല്‍ തന്നെ ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ തസ്‍ലീനയ്ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. ബിഗ് ടിക്കറ്റില്‍ വിജയിക്കുന്നവര്‍ സമ്മാനത്തുകയുടെ ഒരു ഭാഗം സഹായം ആവശ്യമുള്ളവര്‍ക്ക് എന്തെങ്കിലും നല്ല കാര്യത്തിനായി സംഭാവന നല്‍കണമെന്നാണ് തസ്‍ലീനയ്ക്ക് പറയാനുള്ളത്. വീട്ടമ്മയായ തസ്‍ലീനയ്ക്ക് ഭര്‍ത്താവും മൂന്ന് കുട്ടികളുമുണ്ട്. സമ്മാനവിവരം അറിഞ്ഞതോടെ തന്റെ ഭര്‍ത്താവ് അതിയായ സന്തോഷത്തിലാണെന്ന് അവര്‍ പറഞ്ഞു. 

ഡ്രീം കാര്‍ പ്രൊമോഷനിലുള്‍പ്പെടെ ബിഗ് ടിക്കറ്റിലെ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരാണെന്ന പ്രത്യേകതയും ഈ നറുക്കെടുപ്പിനുണ്ട്. ഇന്ത്യക്കാരിയായ വില്‍മ ദാന്തിയാണ് ഡ്രീം കാര്‍ സീരിസില്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയത്. 001517 എന്ന നമ്പറിലൂടെയാണ് സ്വപ്ന വാഹനം വില്‍മയെ തേടിയെത്തിയത്. മൂന്നര ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പ്രേം മോഹന് ലഭിച്ചു. ഓണ്‍ലൈനിലൂടെ എടുത്ത 016213 നമ്പറിലെ ടിക്കറ്റാണ് പ്രേമിനെ വിജയിയാക്കിയത്. 114917 നമ്പര്‍ ടിക്കറ്റിലൂടെ അലി അഷ്‍കര്‍ പാലക്കല്‍ ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും 222960 നമ്പര്‍ ടിക്കറ്റിലൂടെ നിധിന്‍ പ്രകാശ് 80,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും സ്വന്തമാക്കി.

ബിഗ് ടിക്കറ്റ് സ്റ്റോര്‍ വഴി ടിക്കറ്റെടുത്ത യൂസുഫ് തച്ചറുപടിക്കല്‍ ശരീഫിനാണ് 60,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനം. 025916 ആയിരുന്നു അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പര്‍. 50,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം മഞ്ജുള മാത്യുവും (ടിക്കറ്റ് നമ്പര്‍ 317983) 40,000 ദിര്‍ഹത്തിന്റെ ഏഴാം സമ്മാനം രാജന്‍ കിഴക്കേക്കരയും (ടിക്കറ്റ് നമ്പര്‍ 198000) സ്വന്തമാക്കി. ഇവരുവരും ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റെടുത്തത്. 006930 നമ്പറിലെ ടിക്കറ്റിലൂടെ കാശിനാഥ് ഐഗൂറിന് 20,000 ദിര്‍ഹത്തിന്റെ അവസാന സമ്മാനം ലഭിച്ചു.

ബിഗ് ടിക്കറ്റിലൂടെ നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ഇനിയും അവസരങ്ങളുണ്ട്. ദിര്‍ഹം 1.2 കോടി ദിര്‍ഹം ഗ്രാന്റ് പ്രൈസ് ലഭിക്കുന്ന ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഉടന്‍ തന്നെ സ്വന്തമാക്കൂ. കൂടാതെ ഫെബ്രുവരിയിലുടെനീളം വിവിധ മത്സരങ്ങളിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനായി ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. 2021 മാര്‍ച്ച് മൂന്നിനാണ് ബിഗ് ടിക്കറ്റ് ഡ്രീം 12 മില്യന്‍ നറുക്കെടുപ്പ്. 

click me!