
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. സിക്സ്ത് റിങ് റോഡില്‍ സാദ് അല്‍ അബ്‍ദുല്ല ഏരിയക്ക് എതിര്‍വശത്തായിരുന്നു അപകടമുണ്ടായത്. തലകീഴായി മറിഞ്ഞ വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ 45 വയസുകാരനാണ് മരണപ്പെട്ടത്.
അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയെങ്കിലും കാറിനുള്ളില്‍ നിന്ന് അദ്ദേഹത്തെ പുറത്തെടുക്കാന്‍ സാധിച്ചില്ല. പിന്നീട് അഗ്നിശമന സേനാ വിഭാഗത്തിന്റെ സഹായത്തോടെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam