ബിഗ് ടിക്കറ്റില്‍ ഭാഗ്യം ഇന്ത്യക്കാര്‍ക്ക് തന്നെ; ഇന്ന് 24 കോടി സ്വന്തമാക്കിയതും ഇന്ത്യക്കാരന്‍

Published : Sep 03, 2021, 11:52 PM IST
ബിഗ് ടിക്കറ്റില്‍ ഭാഗ്യം ഇന്ത്യക്കാര്‍ക്ക് തന്നെ; ഇന്ന് 24 കോടി സ്വന്തമാക്കിയതും ഇന്ത്യക്കാരന്‍

Synopsis

ഇന്ന് നടന്ന ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ സീരിസ് 231-ാം നറുക്കെടുപ്പില്‍ ആകെയുണ്ടായിരുന്ന ആറ് സമ്മാനങ്ങളില്‍ അഞ്ചെണ്ണവും ഇന്ത്യക്കാര്‍ തന്നെയാണ് സ്വന്തമാക്കിയത്.

അബുദാബി: വെള്ളിയാഴ്‍ച വൈകുന്നേരം നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ  ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരന്. യുഎഇയില്‍ താമസിക്കുന്ന അബു താഹിര്‍ മുഹമ്മദിനാണ് 1.2 കോടി ദിര്‍ഹത്തിന്റെ (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. ഓഗസ്റ്റ് 30ന് എടുത്ത 027700 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.

ഇന്ന് നടന്ന ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ സീരിസ് 231-ാം നറുക്കെടുപ്പില്‍ ആകെയുണ്ടായിരുന്ന ആറ് സമ്മാനങ്ങളില്‍ അഞ്ചെണ്ണവും ഇന്ത്യക്കാര്‍ തന്നെയാണ് സ്വന്തമാക്കിയത്. ഓണ്‍ലൈന്‍ വഴിയെടുത്ത 007943 നമ്പര്‍ ടിക്കറ്റിലൂടെ നിന മുഹമ്മദ് മുഹമ്മദ് റാഫിഖാണ് രണ്ടാം സമ്മാനം നേടിയത്. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) അദ്ദേഹത്തിന് ബിഗ് ടിക്കറ്റിലൂടെ രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനം നേടിയ സജിത് കുമാര്‍ പി.വി ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കി. 218228 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം കടാക്ഷിച്ചത്. 

ഇന്ത്യക്കാരനായ ഹരന്‍ ജോഷി 80,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും (ടിക്കറ്റ് നമ്പര്‍ 024342) അഫ്‍സല്‍ പാറലത്ത് (ടിക്കറ്റ് നമ്പര്‍ 219099) 40,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും സ്വന്തമാക്കി. അഞ്ചാം സമ്മാനം നേടിയ ഷോങ്‍ദോങ് ഹുവാഗ് മാത്രമാണ് വിജയികളുടെ പട്ടികയില്‍ ഇന്ത്യക്കാരനല്ലാത്ത ഒരേയൊരാള്‍. ചൈനീസ് പൗരനായ അദ്ദേഹത്തിന് 022396 നമ്പര്‍ ടിക്കറ്റിലൂടെ 60,000 ദിര്‍ഹമാണ് സമ്മാനം ലഭിച്ചത്. 

ഇന്ന് നടന്ന ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ഈജിപ്‍ഷ്യന്‍ പൗരനായ അഹ്‍മദ് ഐഷാണ് വിജയിയാത്. 015598 നമ്പര്‍ ടിക്കറ്റിലൂടെ മെഴ്‍സിഡസ് സി200 കാറാണ് അദ്ദേഹത്തിന് ലഭിച്ചത്. 20 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പാണ് ഇനി നടക്കാനുള്ളത്. ഒക്ടോബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഈ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യവുമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ