ഫേസ്ബുക്ക് പേജില്‍ കാത്തിരുന്നത് കോടികളുടെ സമ്മാനം; നറുക്കെടുപ്പില്‍ സ്വപ്നവിജയം സ്വന്തമാക്കി പ്രവാസി മലയാളി

Published : Feb 03, 2021, 03:25 PM ISTUpdated : Feb 03, 2021, 03:43 PM IST
ഫേസ്ബുക്ക് പേജില്‍ കാത്തിരുന്നത് കോടികളുടെ സമ്മാനം; നറുക്കെടുപ്പില്‍ സ്വപ്നവിജയം സ്വന്തമാക്കി പ്രവാസി മലയാളി

Synopsis

അഞ്ചുവര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന സൂരജ് നറുക്കെടുപ്പില്‍ വിജയിച്ച വിവരം ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് അറിഞ്ഞത്.

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(7.3 കോടിയോളം ഇന്ത്യന്‍ രൂപ)  നേടി പ്രവാസി മലയാളി. അബുദാബിയില്‍ താമസിക്കുന്ന മലയാളിയായ സൂരജ് അനീദാണ് ഇന്ന് നടന്ന ദുബൈ ഡ്യൂട്ടി ഫ്രീയുടെ 350-ാമത് നറുക്കെടുപ്പില്‍ വിജയിച്ചത്.

 ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ 350-ാം സീരീസിലെ 4645 എന്ന ടിക്കറ്റ് നമ്പരാണ് സൂരജിന് സ്വപ്‌നവിജയം നേടിക്കൊടുത്തത്. ജനുവരി 20ന് ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹം ഈ ടിക്കറ്റ് വാങ്ങിയത്. അഞ്ചുവര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന സൂരജ് നറുക്കെടുപ്പില്‍ വിജയിച്ച വിവരം ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് അറിഞ്ഞത്. വീഡിയോയില്‍ തന്റെ പേര് വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ സൂരജിന് വിശ്വസിക്കാനായില്ല. ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് മേഖലയിലാണ് സൂരജ് ജോലി ചെയ്യുന്നത്. വിവാഹിതനായ ഇദ്ദേഹത്തിന് ഒരു മകളുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർ കണ്ട കാഴ്ച; മണൽപ്പരപ്പിൽ പരതി രണ്ടുപേർ, പരിശോധനയിൽ പിടിച്ചെടുത്തത് മയക്കുമരുന്ന്
രഹസ്യാന്വേഷണ വിഭാഗത്തിന് കൃത്യമായ വിവരം, മകനെ മറയാക്കി മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ 48കാരൻ പിടിയിൽ