ഗള്‍ഫില്‍ ഭാഗ്യം ഇന്ത്യക്കാര്‍ക്ക് തന്നെ; ഇക്കുറി ഒന്‍പത് വയസുകാരിക്ക് ഏഴ് കോടി സമ്മാനം

By Afsal EFirst Published Apr 16, 2019, 8:05 PM IST
Highlights

ഒന്‍പത് വയസിനിടയ്ക്ക് ഇത് രണ്ടാം തവണയാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ എലിസയെ ഭാഗ്യം തേടിയെത്തുന്നത്. 19 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന അച്ഛനാണ് എലിസയുടെ പേരില്‍ ടിക്കറ്റെടുത്തത്. തന്റെ ഭാഗ്യ നമ്പര്‍ 9 ആയതിനാല്‍ 0333 എന്ന ടിക്കറ്റാണ് അദ്ദേഹം ഓണ്‍ലൈന്‍ വഴിയെടുത്തത്.


ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഇന്ന് നടന്ന നറുക്കെടുപ്പിലും ഒന്നാം സമ്മാനം ഇന്ത്യക്കാരിക്ക് തന്നെ. മുംബൈ സ്വദേശി എലിസയ്ക്കാണ് മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ (ഏകദേശം ഒന്‍പത് കോടിയോളം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം ലഭിച്ചത്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ നേരത്തെ മക്ലാറന്‍ കാര്‍ സമ്മാനം നേടിയിട്ടുണ്ട് എലിസ.

ഒന്‍പത് വയസിനിടയ്ക്ക് ഇത് രണ്ടാം തവണയാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ എലിസയെ ഭാഗ്യം തേടിയെത്തുന്നത്. 19 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന അച്ഛനാണ് എലിസയുടെ പേരില്‍ ടിക്കറ്റെടുത്തത്. തന്റെ ഭാഗ്യ നമ്പര്‍ 9 ആയതിനാല്‍ 0333 എന്ന ടിക്കറ്റാണ് അദ്ദേഹം ഓണ്‍ലൈന്‍ വഴിയെടുത്തത്. 2004 മുതല്‍ സ്ഥിരമായി താന്‍ ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകള്‍ എടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 2013 ജനുവരിയില്‍ മകളുടെ പേരിലെടുത്ത ടിക്കറ്റിന് മക്ലാറന്‍ കാര്‍ സമ്മാനം ലഭിച്ചിട്ടുമുണ്ട്. അന്ന് 1867 എന്ന നമ്പറിനായിരുന്നു സമ്മാനം. ഇപ്പോള്‍ ഒന്നാം സമ്മാനവും ലഭിച്ചു.

1999 ല്‍ തുടങ്ങിയ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 298-ാമത്തെ ആളാണ് എലിസ. വിജയികളുടെ പട്ടികയിലെ 140-ാമത്തെ ഇന്ത്യക്കാരിയും. ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇക്കാലമത്രെയും പല പദ്ധതികളും മനസില്‍ കണ്ടായിരുന്നു ടിക്കറ്റെടുത്തതെന്ന് എലിസയുടെ അച്ഛന്‍ പറഞ്ഞു. ഇപ്പോഴാണ് സമ്മാനം കിട്ടുന്നത്. ജീവിതം ഇങ്ങനെ തുടരുമെന്നും അദ്ദേഹം പറയുന്നു.  ഇന്ത്യക്കാരനായ മുഹമ്മദ് ഹനീഫ് ആദമിനാണ് രണ്ടാം സമ്മാനം. പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് സഫ്ദര്‍ മൂന്നാം സമ്മാനം നേടി.

click me!