എടിഎമ്മില്‍ കണ്ടെത്തിയ പണം പൊലീസില്‍ ഏല്‍പ്പിച്ചു; യുഎഇയില്‍ ഇന്ത്യക്കാരന് ആദരം

By Web TeamFirst Published Sep 24, 2021, 8:56 PM IST
Highlights

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച ആരോ ഒരാള്‍ ബാങ്ക് രസീത് കൈപ്പറ്റിയ ശേഷം പണം എടുക്കാന്‍ മറന്നു. പിന്നാലെ എടിഎമ്മില്‍ കയറിയ പാണ്ഡ്യന്‍ ഈ പണം കാണുകയായിരുന്നു.

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ എടിഎമ്മില്‍ കണ്ടെത്തിയ പണം അധികൃതരെ ഏല്‍പ്പിച്ച ഇന്ത്യക്കാരനെ ആദരിച്ച് അജ്മാന്‍ പൊലീസ്. പ്രവാസി ഇന്ത്യക്കാരനായ പാണ്ഡ്യനെയാണ് പൊലീസ് പ്രശംസാപത്രവും പാരിതോഷികവും നല്‍കി ആദരിച്ചത്. 

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച ആരോ ഒരാള്‍ ബാങ്ക് രസീത് കൈപ്പറ്റിയ ശേഷം പണം എടുക്കാന്‍ മറന്നു. പിന്നാലെ എടിഎമ്മില്‍ കയറിയ പാണ്ഡ്യന്‍ ഈ പണം കാണുകയായിരുന്നു. 'അദ്ദേഹത്തെ ഓര്‍ത്ത് എനിക്ക് വിഷമം തോന്നി. ചിലപ്പോള്‍ ആ പണം അദ്ദേഹം മരുന്ന് വാങ്ങാനോ കുടുംബത്തിന് ഭക്ഷണം വാങ്ങാനോ വേണ്ടിയാവാം പിന്‍വലിച്ചത്'- പാണ്ഡ്യന്‍ പറഞ്ഞു.

പണം പിന്‍വലിച്ചയാളുടെ സ്ഥാനത്ത് തന്നെ സങ്കല്‍പ്പിച്ചപ്പോള്‍ എത്രയും വേഗം അത് അധികൃതരെ ഏല്‍പ്പിക്കാനാണ് തോന്നിയതെന്നും സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്തമായാണ് കണക്കാക്കുന്നതെന്നും പാണ്ഡ്യന്‍ പ്രതികരിച്ചു. പണം തിരികെ നല്‍കി പാണ്ഡ്യന്‍ സമൂഹത്തിന് നല്ലൊരു മാതൃകയായിരിക്കുകയാണെന്നും പൊലീസിനോട് സഹകരിക്കുന്ന ഇത്തരം വ്യക്തികളെ ആദരിക്കുന്നതില്‍ പൊലീസ് വകുപ്പ് കാണിക്കുന്ന താല്‍പ്പര്യവും ഇതിലൂടെ വ്യക്തമാകുന്നതായി പൊലീസിലെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് ഓഫീസ് മേധാവിയായ ലെഫ്. കേണല്‍ അബ്ദുല്ല ഖല്‍ഫാന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. 

 

شرطة عجمان تكرم متعاوناً لأمانته بإعادته مبلغاً من المال pic.twitter.com/T6zqBCYawJ

— ‏ajmanpoliceghq (@ajmanpoliceghq)
click me!