യുഎഇയില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തതിന് ഇന്ത്യക്കാരനെ തേടിയെത്തിയത് കോടികളുടെ സൂപ്പര്‍കാര്‍

By Web TeamFirst Published Feb 25, 2019, 3:14 PM IST
Highlights

കാലഹരണപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍ മാറ്റി പുതിയവ രജിസ്റ്റര്‍ ചെയ്യുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ടെലികോം കമ്പനിയായ ഡു സമ്മാനം പ്രഖ്യാപിച്ചത്. ജനുവരി 31ന് മുന്‍പ് തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്നും അറിയിച്ചിരുന്നു. 

ദുബായ്: മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി യുഎഇയിലെ ടെലികോം കമ്പനി ഡു ഏര്‍പ്പെടുത്തിയ സമ്മാനം ഇന്ത്യക്കാരന്. മക്‍ലാരന്‍ 570എസ് സ്പൈഡര്‍ അത്യാധുനിക ആഡംബര സൂപ്പര്‍ കാറാണ് ഇന്ത്യക്കാരനായ ബല്‍വീര്‍ സിങിന് ലഭിച്ചത്.

കാലഹരണപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍ മാറ്റി പുതിയവ രജിസ്റ്റര്‍ ചെയ്യുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ടെലികോം കമ്പനിയായ ഡു സമ്മാനം പ്രഖ്യാപിച്ചത്. ജനുവരി 31ന് മുന്‍പ് തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്നും അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് ബല്‍വീര്‍ സിങും തന്റെ പുതിയ ഐഡി നല്‍കി മൊബൈല്‍ നമ്പര്‍ സുരക്ഷിതമാക്കിയത്. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുത്തപ്പോള്‍ ഭാഗ്യം കടാക്ഷിച്ചതും ദല്‍വീര്‍ സിങിനെ തന്നെ. അപ്രതീക്ഷിതമായി വന്നെത്തിയ സമ്മാനം തന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കുമെന്ന് അദ്ദേഹം പറ‍ഞ്ഞു. 10 വര്‍ഷമായി യുഎഇയിലുള്ള താന്‍ ഇനിയും ഇവിടെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളെ ഏറ്റവും സന്തോഷവാന്മാരുക്കുകയാണ് ലക്ഷ്യമെന്ന് ഡു ഡെപ്യൂട്ടി സിഇഒ ഫഹദ് അല്‍ ഹസ്സാവി പറഞ്ഞു.

click me!