വാടകയ്ക്ക് താമസിച്ച വീട്ടിലെ യുവതിയെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Published : Mar 05, 2021, 11:30 AM ISTUpdated : Mar 05, 2021, 12:08 PM IST
വാടകയ്ക്ക് താമസിച്ച വീട്ടിലെ യുവതിയെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Synopsis

ആഴത്തിലുള്ള ഒമ്പത് കുത്തേറ്റാണ് യുവതി മരിച്ചത്. 30കാരിയായ സ്ത്രീയുടെ വീട്ടില്‍ ഷെയറിങ് അടിസ്ഥാനത്തില്‍ താമസിക്കുകയായിരുന്നു പ്രതി. ഭക്ഷണത്തിന് കൂടി പണം നല്‍കുന്ന രീതിയിലായരുന്നു വ്യവസ്ഥ.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഏഷ്യന്‍ യുവതിയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. സ്ത്രീയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന 40കാരനായ പ്രതി ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്.

റുമൈതിയയിലെ വീട്ടിലാണ് സംഭവം ഉണ്ടായത്. ആഴത്തിലുള്ള ഒമ്പത് കുത്തേറ്റാണ് യുവതി മരിച്ചത്. 30കാരിയായ സ്ത്രീയുടെ വീട്ടില്‍ ഷെയറിങ് അടിസ്ഥാനത്തില്‍ താമസിക്കുകയായിരുന്നു പ്രതി. ഭക്ഷണത്തിന് കൂടി പണം നല്‍കുന്ന രീതിയിലായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇതനുസരിച്ച് ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് പൊലീസ് എത്തുമ്പോള്‍ പ്രതി മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കെമിക്കൽ പെട്രോ കെമിക്കൽ ഉത്പാദനം നിർത്തി ഖത്തർ | Qatar | Chemical petrochemical production
മലയാളികളടക്കം പ്രവാസികൾക്ക് ആശ്വാസം; വിമാനത്താവളങ്ങളിലായ കൂടുതൽ പേര്‍ ഇന്ത്യയിലേക്ക് | Air Service