ഇന്ത്യക്കാരന് വീണ്ടും യുഎഇയില്‍ ഏഴ് കോടിയുടെ ഭാഗ്യസമ്മാനം

By Web TeamFirst Published Jul 14, 2021, 5:45 PM IST
Highlights

36 വയസുകാരനായ ഗണേഷ് ഇപ്പോള്‍ ബ്രസീലിലാണുള്ളത്. അവിടെ നാവികനായി ജോലി ചെയ്യുന്ന അദ്ദേഹം നിലവില്‍ അവധിയിലാണ്. 

ദുബൈ: ഇന്ന് നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 10 ലക്ഷം ഡോളറിന്റെ (7.45 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. താനെ സ്വദേശിയായ ഗണേഷ് ഷിന്‍ഡെയ്‍ക്കാണ് 363-ാം സീരിസ് മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. 0207 നമ്പര്‍ ടിക്കറ്റായിരുന്നു അദ്ദേഹം എടുത്തത്.

36 വയസുകാരനായ ഗണേഷ് ഇപ്പോള്‍ ബ്രസീലിലാണുള്ളത്. അവിടെ നാവികനായി ജോലി ചെയ്യുന്ന അദ്ദേഹം നിലവില്‍ അവധിയിലാണ്. ഇതൊരു വലിയ അവസരമാണെന്നും ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. 1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം ഇതുവരെ 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 181-ാമത്തെ ഇന്ത്യക്കാരനാണ് ഗണേഷ്. നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളെടുക്കുന്നവരിലും ഏറ്റവുമധികം പേര്‍ ഇന്ത്യക്കാരാണ്. 10 ലക്ഷ ഡോളറിന്റെ ഒന്നാം സമ്മാനത്തിന് പുറമെ റേഞ്ച് റോവര്‍ സ്‍പോര്‍ട്ട് എച്ച്എസ്ഇ ഡൈനാമിക് 5.0 കാറും, ബി.എം.ഡബ്ല്യൂ ബൈക്കും ഇന്നത്തെ നറുക്കെടുപ്പില്‍ വിജയികള്‍ സ്വന്തമാക്കി. 

click me!