10 വർഷം മുടങ്ങാതെ ടിക്കറ്റ് എടുത്തു; അറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ല, ഭാഗ്യമെത്തിയത് വമ്പൻ സമ്മാനവുമായി

Published : Jun 10, 2025, 10:30 PM IST
 big ticket winner

Synopsis

ഭാഗ്യത്തിൽ വിശ്വസിക്കാതെ വാങ്ങിയ ടിക്കറ്റ് പ്രവാസിക്ക് നൽകിയത് വമ്പൻ ഭാഗ്യം. 

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ നറുക്കെടുപ്പില്‍ 150,000 ദിര്‍ഹം ബോണസ് സമ്മാനം (34 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍. മുംബൈ സ്വദേശിയായ 68കാരന്‍ ബാബുലാല്‍ ഗൗതം ആണ് വിജയിയായത്.

നേരത്തെ ഷാര്‍ജയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന് 2014ല്‍ അവിടെ സ്വന്തമായി കടയുണ്ടായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ബാബുലാല്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്ത് വരികയാണ്. യുഎഇയില്‍ താമസിക്കുന്ന സമയത്താണ് ഇദ്ദേഹം ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. ഏറ്റവും സത്യസന്ധവും വിശ്വസനീയവുമായ നറുക്കെടുപ്പാണ് ബിഗ് ടിക്കറ്റെന്ന് ബാബുലാല്‍ പറഞ്ഞു. സ്ഥിരമായി നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ടായിരുന്നു ഇദ്ദേഹം.

സമ്മാന വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഇദ്ദേഹത്തെ വിളിച്ചെങ്കിലും കോള്‍ എടുക്കാനായില്ല. പക്ഷേ വിജയിയായെന്ന ഇ മെയില്‍ ലഭിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും വീണ്ടും വീണ്ടും പരിശോധിച്ച് ഇത് സത്യമാണെന്ന് ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. ഒരു പതിറ്റാണ്ടിന്‍റെ ശ്രമം ഒടുവില്‍ ഫലം കണ്ടതായി ബാബുലാല്‍ കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം വിജയിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു, അതിനാലാണ് ശ്രമിച്ചുകൊണ്ടേ ഇരുന്നത്. സമ്മാനത്തുക കൊണ്ട് കുടുംബത്തെ പിന്തുണക്കാനും സഹായം ആവശ്യമുള്ളവര്‍ക്കായി വിനിയോഗിക്കാനുമാണ് ബാബുലാലിന്‍റെ തീരുമാനം. ഇനിയും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന തനിക്ക് ഭാഗ്യമെന്നതില്‍ വലിയ വിശ്വാസമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇത് വിശ്വസിക്കാന്‍ ചെയ്യാവുന്ന ആദ്യ പടിയെന്നത് ഒരു ടിക്കറ്റ് വാങ്ങുകയാണെന്നും ബാബുലാല്‍ പറയുന്നു. നിങ്ങള്‍ ഈ ആദ്യത്തെ ചുവട് സ്വീകരിക്കൂ-അതാണ് എനിക്ക് മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള ഉപദേശം- അദ്ദേഹം പറഞ്ഞു. ബാബുലാലിന് പുറമെ 38കാരനായ തുനീഷ്യന്‍ സ്വദേശിയും 150,000 ദിര്‍ഹം സമ്മാനമായി സ്വന്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മൂന്ന് വർഷങ്ങൾക്ക് ശേഷം കോർണിഷിൽ ദേശീയ ദിന പരേഡ് തിരിച്ചെത്തുന്നു
പൊലീസ് പട്രോളിങ് സംഘത്തിന് തോന്നിയ സംശയം, രക്ഷപ്പെടാൻ ശ്രമിച്ച് ഡ്രൈവർ, ടാക്സിയിൽ മയക്കുമരുന്ന് കടത്ത്