ബി​ഗ് ടിക്കറ്റിലൂടെ മസെരാറ്റി ​ഗിബ്ലി കാർ സ്വന്തമാക്കി ഇന്ത്യക്കാരൻ

Published : Oct 10, 2024, 06:42 PM IST
ബി​ഗ് ടിക്കറ്റിലൂടെ മസെരാറ്റി ​ഗിബ്ലി കാർ സ്വന്തമാക്കി ഇന്ത്യക്കാരൻ

Synopsis

ഒക്ടോബറിൽ ബി​ഗ് ടിക്കറ്റ് എടുക്കുന്നവർ ഓട്ടോമാറ്റിക് ഡെയിലി ഡ്രോയിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഇതിലൂടെ ദിവസവും AED 80,000 മൂല്യമുള്ള 250 ​ഗ്രാം 24കാരറ്റ് സ്വർണ്ണക്കട്ടി നേടാനാകും.

ഒക്ടോബർ മൂന്നിന് നടന്ന ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ AED 100,000 ക്യാഷ് പ്രൈസ് നേടിയത് യുറു​ഗ്വായിൽ നിന്നുള്ള വനിത. മസെരാറ്റി ​ഗിബ്ലി കാർ നേടിയത് ഇന്ത്യക്കാരൻ.

ലോറെന പെരെസ് - AED 100K ക്യാഷ് പ്രൈസ് വിജയി

യുറു​ഗ്വായിൽ നിന്നുള്ള പെരെസ് 11 വർഷമായി ദുബായിൽ ക്രെഡിറ്റ് മാനേജറായി ജോലി നോക്കുകയാണ്. രണ്ടു വർഷം മുൻപാണ് സഹപ്രവർത്തകർക്കൊപ്പം ബി​ഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയത്. പിന്നീട് പങ്കാളിയോടൊപ്പം ചേർന്ന് ടിക്കറ്റെടുക്കാൻ തുടങ്ങി. പെരെസ് എടുത്ത സൗജന്യ ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം വന്നത്.

“ഒരു ദിവസം ഭാ​ഗ്യം അനുകൂലമാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എല്ലാ മാസവും വിജയികളുടെ പേര് ഞാൻ വായിക്കാറുണ്ട്. ഇപ്പോൾ എന്റെ പേരും വന്നു. സമ്മാനമായി ലഭിച്ച തുക പങ്കാളിയുമായി പങ്കിടാനാണ് എന്റെ ആ​ഗ്രഹം. ബി​ഗ് ടിക്കറ്റ് വാങ്ങുന്നവരോട് എനിക്ക് പറയാനുള്ളത്, പ്രതീക്ഷ ഉപേക്ഷിക്കരുത്, നിരവധി ടിക്കറ്റുകളുണ്ടെങ്കിൽ ഏതെങ്കിലും നിങ്ങൾക്ക് ഭാ​ഗ്യം കൊണ്ടുവരാം.” 

സുനിൽ ​ഗുപ്ത ശിവ ചരൺ - മസെരാറ്റി ​ഗിബ്ലി വിജയി

‍ഡൽഹിയിൽ നിന്നുള്ള സുനിൽ അബുദാബിയിലാണ് 11 വർഷമായി ജീവിക്കുന്നത്. ആറ് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഒറ്റയ്ക്ക് ആണ് ടിക്കറ്റ് എടുക്കാറ്. കാർ തനിക്കാണ് ലഭിച്ചതെന്ന് ആദ്യം തിരിച്ചറിഞ്ഞില്ലെന്ന് സുനിൽ പറയുന്നു. ഇപ്പോഴും തീരുമാനം എടുത്തില്ലെങ്കിലും കാർ വിറ്റ് പണം നിക്ഷേപത്തിന് ഉപയോ​ഗിക്കാനാണ് സുനിൽ ആ​ഗ്രഹിക്കുന്നത്.

ഒക്ടോബറിൽ ബി​ഗ് ടിക്കറ്റ് എടുക്കുന്നവർ ഓട്ടോമാറ്റിക് ഡെയിലി ഡ്രോയിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഇതിലൂടെ ദിവസവും AED 80,000 മൂല്യമുള്ള 250 ​ഗ്രാം 24കാരറ്റ് സ്വർണ്ണക്കട്ടി നേടാനാകും. നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനും അവസരമുണ്ട്. മറ്റൊരു ഭാ​ഗ്യശാലിക്ക് AED 355,000 മൂല്യമുള്ള റേഞ്ച് റോവർ വെലാർ കാർ നേടാനും അന്നേ ദിവസം കഴിയും. ഡിസംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒക്ടോബർ, നവംബർ മാസങ്ങളിലെ പ്രൊമോഷനിലൂടെ AED 470,000 മൂല്യമുള്ള BMW 840i കാറും നേടാനാകും.

ടിക്കറ്റ് എടുക്കാൻ സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ  Zayed International Airport, Al Ain Airport കൗണ്ടറുകൾ സന്ദർശിക്കാം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി