സൗദിയിലേക്ക് ഇന്ത്യന്‍ മെഡിക്കല്‍ സംഘം വരില്ല; കാരണം വിശദമാക്കി അംബാസഡര്‍

By Web TeamFirst Published Apr 16, 2020, 4:58 PM IST
Highlights
തങ്ങളുടെ രാജ്യത്തുള്ള ഇന്ത്യക്കാരെ സഹായിക്കാൻ ഇന്ത്യൻ മെഡിക്കൽ സംഘം വരണമെന്ന് അതത് രാജ്യങ്ങൾ ഇന്ത്യയോട് ആവശ്യപ്പെടണം.
റിയാദ്: സൗദി അറേബ്യയിലേക്ക് ഇന്ത്യൻ മെഡിക്കൽ സംഘത്തിന് വരാനാകില്ലെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്.  ഇന്ത്യൻ മെഡിക്കല്‍ സംഘത്തെ വിദേശത്തേക്ക് അയക്കണമെങ്കിൽ അതത് രാജ്യം ആവശ്യപ്പെടേണ്ടതുണ്ട്.  

ഇന്ത്യയിൽ നിന്ന് ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെെടയുള്ള സംഘത്തെ മരുന്നുകളും പരിശോധനാ ഉപകരണങ്ങളുമായി സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് കൊണ്ടുവരാനാവില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് അംബാസഡര്‍ മറുപടി നല്‍കിയത്. തങ്ങളുടെ രാജ്യത്തുള്ള ഇന്ത്യക്കാരെ സഹായിക്കാൻ ഇന്ത്യൻ മെഡിക്കൽ സംഘം വരണമെന്ന് അതത് രാജ്യങ്ങൾ ഇന്ത്യയോട് ആവശ്യപ്പെടണം. അങ്ങനെ ഒരു ആവശ്യപ്പെടലുണ്ടായത് കൊണ്ടാണ് കുവൈത്തിലേക്ക് മെഡിക്കൽ സംഘം പോയതെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടാൽ അവിടേക്കും എത്തുമെന്നും അംബാസഡര്‍ അറിയിച്ചു. 
click me!