
മനാമ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ബഹ്റൈനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി കൂടിക്കാഴ്‍ച നടത്തി. റിഫ പാലസില്‍ നടന്ന കൂടിക്കാഴ്‍ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകള്‍ അദ്ദേഹം കിരീടാവകാശിയെ അറിയിച്ചു.
സാമ്പത്തിക സഹകരണവും നിക്ഷേപരംഗത്തുമുള്‍പ്പെടെ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം കൂടിക്കാഴ്‍ചയില്‍ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എടുത്തുപറഞ്ഞു. സഹകരണത്തിന്റെ കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉന്നയിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്തുൾപ്പെടെ ഇന്ത്യൻ സമൂഹത്തിന് ബഹ്റൈൻ ഭരണകൂടം നൽകുന്ന കരുതലിന് വി. മുരളീധരന്‍ നന്ദി രേഖപ്പെടുത്തി.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് വി. മുരളീധരന്‍ ബഹ്റൈനിലെത്തിയത്. ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലാര്‍ അഡ്‍മിനിസ്‍ട്രേറ്റീവ് കാര്യങ്ങള്‍ക്കുള്ള അണ്ടര്‍സെക്രട്ടറി തൌഫീഖ് അഹ്‍മദ് അല്‍ മന്‍സൂര്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് ബഹ്റൈനിലെ ഇന്ത്യൻ സ്‍കൂളുകളുടെ പ്രതിനിധികളുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam