
മസ്‍കത്ത്: ഒമാനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ ഇന്ത്യയില്‍ പിടിയിലായി. ഗുജറാത്ത് ഭീകര വിരുദ്ധസേനയാണ് അഹമ്മദാബാദില്‍ നിന്ന് ഒരാളെ പിടികൂടിയത്. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍പോള്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ വഴി ഒമാന്‍ പൊലീസ് ഇന്ത്യക്ക് കൈമാറിയിരുന്നു.
മൂന്ന് കുട്ടികളെ ഉള്‍പ്പെടെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം രാജ്യംവിട്ട വിദേശികള്‍ക്കായി ഒമാന്‍ പൊലീസ് വ്യപകമായ അന്വേഷണം നടത്തിയിരുന്നു. പ്രതികള്‍ രാജ്യം വിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ വഴി അന്വേഷണം വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു.
ഒമാനിലെ ബിദ്‍യ വിലായത്തിലാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്. പ്രതികളെല്ലാം പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് കണ്ടെത്തിയിരുന്നു അറിയിച്ചു. കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നില്ല. ഇബ്‍റയിലെ കോടതി ജീവനക്കാര്‍ ഹമൂദ് അല്‍ ബലൂശി, ഭാര്യ , മക്കളായ ഹംസ (12), അബ്ദുല്‍ കരീം (9), ഇബ്രാഹീം (6) എന്നിവരെയാണ് കഴിഞ്ഞയാഴ്ച വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രതികള്‍ രാജ്യം വിടുന്നത് തടയാന്‍ പൊലീസിന് സാധിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam