വൃത്തിയില്ല; യുഎഇയിലെ ഇന്ത്യന്‍ റസ്റ്റോറന്റ് അധികൃതര്‍ പൂട്ടിച്ചു

Published : Apr 18, 2019, 07:46 PM ISTUpdated : Apr 18, 2019, 07:57 PM IST
വൃത്തിയില്ല; യുഎഇയിലെ ഇന്ത്യന്‍ റസ്റ്റോറന്റ് അധികൃതര്‍ പൂട്ടിച്ചു

Synopsis

ഭക്ഷ്യ വസ്തുക്കള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചു, പ്രാണികളെ നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടാക്കിയില്ല തുടങ്ങിയ കുറ്റങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്. 

അബുദാബി: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ റസ്റ്റോറന്റ് അബുദാബി ഫുഡ് കണ്‍ട്രോള്‍ അതിരോറ്റി പൂട്ടിച്ചു.  മുസഫയിലെ മിധിന്‍ റസ്റ്റോറന്റെനെതിരെയാണ് നടപടിയെടുത്തതെന്ന് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ശുചിത്വം പാലിക്കാത്തതിനെ തുടര്‍ന്നാണ് പൂട്ടിച്ചത്.

ഭക്ഷ്യ വസ്തുക്കള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചു, പ്രാണികളെ നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടാക്കിയില്ല തുടങ്ങിയ കുറ്റങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്. ശരിയായ താപനിലയിലല്ല ഭക്ഷണം സൂക്ഷിച്ചിരുന്നതെന്നും പച്ചക്കറികള്‍ പ്രാണികളുള്ള തുറസായ സ്ഥലത്താണ് വെച്ചിരുന്നതെന്നും അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോരിറ്റി വക്താവ് തമര്‍ റഷീദ് അല്‍ ഖാസിമി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം രണ്ട് തവണ ഈ ഹോട്ടലിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ക്കുന്നത് തുടര്‍ന്നതോടെ ഈ വര്‍ഷം ഫെബ്രുവരിയിലും മാര്‍ച്ചിലും വീണ്ടും മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒരു നടപടിയുമെടുത്തില്ല. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ കാണുന്ന പൊതുജനങ്ങള്‍ അവ അറിയിക്കണമെന്നും അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോരിറ്റി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിയാദ് മെട്രോയിൽ പുതിയ റെക്കോർഡ്, 14 മാസത്തിനുള്ളിൽ 20 കോടി യാത്രക്കാർ
ഭക്ഷ്യ സുരക്ഷയിൽ ഉറപ്പ്, വിഭവങ്ങളുടെ വിതരണത്തിൽ തടസ്സമില്ല - യൂണിയൻ കോപ്