കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ രക്ഷിതാക്കളോട് കരുണയില്ലാതെ ഒമാനിലെ ഇന്ത്യൻ സ്‌കൂൾ അധികൃതർ

By Web TeamFirst Published Apr 26, 2020, 12:00 AM IST
Highlights

കൊവിഡ് 19 മൂലം ശമ്പള വെട്ടികുറയ്ക്കലും ജോലിനഷ്ടവും നേരിടുന്ന രക്ഷിതാക്കളോട് കരുണയില്ലാതെ ഒമാനിലെ ഇന്ത്യൻ സ്‌കൂൾ അധികൃതർ. പ്രശ്ന പരിഹാരത്തിനായി രക്ഷിതാക്കള്‍ മസ്കറ്റ് ഇന്ത്യൻ എംബസിയെ സമീപിച്ചു

മസ്കത്ത്: കൊവിഡ് 19 മൂലം ശമ്പള വെട്ടികുറയ്ക്കലും ജോലിനഷ്ടവും നേരിടുന്ന രക്ഷിതാക്കളോട് കരുണയില്ലാതെ ഒമാനിലെ ഇന്ത്യൻ സ്‌കൂൾ അധികൃതർ. പ്രശ്ന പരിഹാരത്തിനായി രക്ഷിതാക്കള്‍ മസ്കറ്റ് ഇന്ത്യൻ എംബസിയെ സമീപിച്ചു. സാമ്പത്തിക ബാധ്യതകൾ ഉള്ളതുകൊണ്ട് ഇളവുകൾ അനുവദിക്കാനാകില്ലെന്നാണ് സ്കൂൾ ഭരണസമിതികളുടെ നിലപാട്. എന്നാല്‍ കൊവിഡ് കാലഘട്ടത്തിലെ ഫീസുകൾ ഒഴിവാക്കി തരണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

പുതിയ അധ്യായന വര്‍ഷം ഏപ്രിൽ മാസം ആരംഭിച്ചത് മുതൽ നിരന്തരം ഫീസ് ആവശ്യപ്പെട്ടുകൊണ്ട് സ്കൂൾ ഭരണസമിതിയുടെ   സമ്മർദ്ദം ശക്തമാകുന്ന സാഹചര്യത്തിലാണ് രക്ഷകർത്താക്കൾ മസ്കറ്റ് ഇന്ത്യൻ എംബസിയെയും സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെയും  സമീപിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ് 19 പടരുന്ന  സഹചര്യത്തിൽ എല്ലാ മേഖലകളിലും  ഒമാൻ സർക്കാർ കർക്കശമായ ചെലവ് ചുരുക്കൽ നടപടികളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുമൂലം ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശികളുടെ തൊഴിൽ സ്ഥിരതയെ പോലും ബാധിക്കുന്ന സ്ഥിതിവിശേഷമാണ് ഒമാനിൽ നിലനിൽക്കുന്നത്. കൊവിഡ് ബാധയെ തുടർന്ന് എല്ലാ രക്ഷിതാക്കളുടെയും തൊഴിൽമേഖല  മാർച്ച് മാസം മുതൽ സാരമായ സാമ്പത്തിക പ്രതിസന്ധിയാണ്  നേരിടുന്നത്. സ്ഥാപനങ്ങളിൽ നിന്നും  ശമ്പളം ലഭിക്കുന്നതിൽ വരെ തടസ്സങ്ങളുണ്ട്. ഈ സാഹചര്യത്തിൽ  കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നതാണ്‌ സ്കൂൾ മാനനേജുമെൻറ് കമ്മറ്റിയുടെ ഫീസ് ആവശ്യപ്പെട്ടുകൊണ്ടുള്ള നിരന്തരമായ സമ്മർദ്ദം.

കൊവിഡ് കാലഘട്ടത്തിലെ മുഴുവൻ ഫീസുകളും ഒഴിവാക്കി തരണമെന്നാണ് രക്ഷകര്‍ത്താക്കളുടെ ആവശ്യം. രക്ഷകർത്താക്കൾ നൽകുന്ന ഫീസാണ് വിദ്യാലങ്ങളുടെ നടത്തിപ്പിന് ചെലവഴിക്കുന്നതെന്നും അതിനാൽ വിട്ടുവീഴ്ചയ്ക്ക് കഴിയില്ലെന്നും സ്കൂൾ ഭരണസമിതി മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബോർഡ് പുറത്തിറക്കിയ  ഫീസിളവ്  രക്ഷകര്‍ത്താക്കളുടെ കണ്ണിൽ  പൊടിയിടുവാൻ മാത്രമുള്ളതാണെന്നും  ഈ ഇളവ് കൊണ്ട്  കാര്യമായ പ്രയോജനം  ലഭിക്കുകയില്ലെന്നുമാണ് രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നത്.

നിലവിലെ സാഹചര്യത്തിൽ ഫീസ് ഇടക്കുന്നതിനുള്ള  സ്കൂൾ ബോർഡിന്റെ തീരുമാനം പൂർണമായും പിൻവലിക്കുന്നത് വരെ   പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകുമെന്നും രക്ഷിതാക്കൾ പറഞ്ഞു. 2020 മെയ് മുതൽ ആഗസ്ത് വരെയുള്ള കാലയളവിൽ  വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ് മാത്രമടച്ചാൽ മതിയെന്നായിരുന്നു  ഇന്ത്യൻ സ്കൂൾ ബോർഡിൻറെ  പ്രധാന പ്രഖ്യാപനം. എന്നാൽ സ്കൂൾ ഫീസ് ഇനത്തിൽ  75 ശതമാനത്തിലേറെ വരുന്ന ട്യൂഷൻ ഫീസ് അടയ്ക്കണമെന്നും തുച്ഛമായ മറ്റു ഫീസുകൾക്കു ഇളവ് നല്കുമെന്നുമുള്ള പ്രഖ്യാപനം കബിളിപ്പിക്കുന്നതാണെന്ന്  രക്ഷിതാക്കൾ ആരോപിച്ചു. ഫീസിന്റെ  85 ശതമാനവും ട്യൂഷൻ ഫീസായിട്ടാണ്  സ്കൂളുകൾ ഈടാക്കി വരുന്നത്  15 ശതമാനം ഫീസ് കമ്പ്യൂട്ടർ, ലൈബ്രറി, ലാബ് തുടങ്ങിയ ഇനങ്ങളിൽ   ഇടാക്കുന്നതാണ്. ഇതൊന്നും ഈ കൊവിഡ് കാലഘട്ടത്തിൽ  ഉപയോഗിക്കുന്നുമില്ല. 

ഫീസ് അടയ്ക്കാത്ത വിദ്യാർഥികൾക്കും വെർച്ച്വൽ ക്‌ളാസ്സുകൾ അനുവദിക്കുമെന്നതായിരുന്നു മറ്റൊരു പ്രഖ്യാപനം. എന്നാൽ എട്ട് പീരീഡുകളായി നടത്തിയിരുന്ന റെഗുലർ ക്‌ളാസ്സുകൾക്കു പകരം മൂന്നു  മണിക്കൂർ മാത്രമുള്ള  ഓൺലൈൻ  ക്ലാസ്സിനു  മുഴുവൻ ഫീ ഇടാക്കുന്നതിനേയും രക്ഷിതാക്കൾ ചോദ്യം  ചെയ്യുന്നു."സൂം ആപ്" ഉപയോഗിച്ചുള്ള  ക്‌ളാസ്സുകളുടെ സുരക്ഷയും  രക്ഷിതാക്കൾ ഉന്നയിക്കുന്ന ഒരു പ്രധാന വിഷയം കൂടിയാണ്. കേരളത്തിലെ എംപിമാർ വഴി പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ എത്തിക്കുവാൻ രക്ഷിതാക്കൾ ശ്രമങ്ങൾ  ആരംഭിച്ചു കഴിഞ്ഞു. 21 ഇന്ത്യൻ സ്കൂളുകളിലായി 45000ത്തോളം വിദ്യാർത്ഥികളാണ് ഒമാനിൽ അധ്യായനം നടത്തി വരുന്നത് .

 

 

 

 

 

 

പുതിയ അധ്യയന വര്‍ഷം ഏപ്രിൽ മാസം ആരംഭിച്ചത് മുതൽ നിരന്തരം ഫീസ് ആവശ്യപ്പെട്ടകൊണ്ട് സ്കൂൾ ഭരണ സമിതിയുടെ സമ്മർദ്ദം ശക്തമാകുന്ന സാഹചര്യത്തിലാണ് രക്ഷകർത്താക്കൾ മസ്കറ്റ് ഇന്ത്യൻ എംബസിയെയും സ്കൂൾ ബോർഡ് ഓഫ് ഡൈരക്ടേഴ്സിനെയും സമീപിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ് 19 പടരുന്ന സഹചര്യത്തിൽ എല്ലാ മേഖലകളിലും ഒമാൻ സർക്കാർ കർക്കശമായ ചെലവ് ചുരുക്കൽ നടപടികളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുമൂലം ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശികളുടെ തൊഴിൽ സ്ഥിരതയെ പോലും ബാധിക്കുന്ന സ്ഥിതിവിശേഷമാണ് ഒമാനിൽ ഇന്ന് നിലനിൽക്കുന്നതും. കൊവിഡിനെ തുടർന്ന് എല്ലാ രക്ഷിതാക്കളുടെയും തൊഴിൽ മേഖല മാർച്ച് മാസം മുതൽ സാരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.  അതിനാൽ സ്ഥാപനങ്ങളിൽ നിന്നും മാസ ശമ്പളം ലഭിക്കുന്നതിൽ വരെ തടസ്സങ്ങൾ നേരിട്ട് കഴിഞ്ഞു.

ഈ സാഹചര്യത്തിൽ കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നതാണ്‌ സ്കൂൾ മാനേജ്മെൻറ് കമ്മറ്റിയുടെ ഫീസ് ആവശ്യപ്പെട്ടുകൊണ്ടുള്ള നിരന്തരമായ സമ്മർദ്ദം. കൊവിഡ് കാലഘട്ടത്തിലെ മുഴുവൻ ഫീസുകളും ഒഴിവാക്കി തരണമെന്നാണ് രക്ഷകര്‍ത്താക്കളുടെ ആവശ്യം. രക്ഷകർത്താക്കൾ നൽകുന്ന ഫീസാണ് വിദ്യാലങ്ങളുടെ നടത്തിപ്പിന് ചിലവഴിക്കുന്നതെന്നും അതിനാൽ വിട്ടുവീഴ്ച ചെയ്‍വാൻ കഴിയുകയില്ലെന്നും സ്കൂൾ ഭരണസമിതി മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 21 ഇന്ത്യൻ സ്കൂളുകളിലായി 45000 ത്തോളം വിദ്യാർത്ഥികളാണ് ഒമാനിൽ അധ്യയനം നടത്തി വരുന്നത്.

click me!