സൗദിയിലെ ഇന്ത്യൻ സ്കൂളുകൾ ഉടൻ തുറക്കുമെന്ന് ഇന്ത്യൻ അംബാസഡർ

Published : Aug 09, 2021, 11:38 PM IST
സൗദിയിലെ ഇന്ത്യൻ സ്കൂളുകൾ ഉടൻ തുറക്കുമെന്ന് ഇന്ത്യൻ അംബാസഡർ

Synopsis

സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ അധ്യാപകർ സൗദിയിലേക്ക് തിരികെ വന്നു തുടങ്ങിയെങ്കിലും നിലവിൽ അവധിക്ക് പോയി സ്വദേശങ്ങളിൽ കഴിയുന്ന വിദ്യാർഥികളുടെ കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ ഇന്ത്യൻ സ്കൂളുകൾ ഉടൻ തുറക്കുമെന്ന് രാജ്യത്തെ ഇന്ത്യൻ ഇന്റര്‍നാഷണൽ സ്കൂളുകളുടെ രക്ഷാധികാരി കൂടിയായ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. അൽഖോബാറിൽ ഇന്ത്യൻ ബിസിനസ് ഫോറം ഒരുക്കിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ അധ്യാപകർ സൗദിയിലേക്ക് തിരികെ വന്നു തുടങ്ങിയെങ്കിലും നിലവിൽ അവധിക്ക് പോയി സ്വദേശങ്ങളിൽ കഴിയുന്ന വിദ്യാർഥികളുടെ കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സ്കുളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ നാട്ടിലുള്ള വിദ്യാർഥികളെയും തിരികെയെത്തിക്കുന്നതിന് സൗദി വിദ്യാഭ്യാസ മന്ത്രാലയവുമായി ചർച്ച നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ ശക്തമായ വളർച്ച പ്രാപിക്കുന്ന ഇൗ ഘട്ടത്തിൽ ബിസിനസ് ഫോറത്തിന്റെ പ്രസക്തി വളരെ വലുതാണെന്നും അംബാസഡർ കൂട്ടിച്ചേർത്തു. യോഗത്തിൽ ഇന്ത്യൻ ബിസിനസ് ഫോറം പ്രസിഡൻറ് സയ്യിദ് നവീദ് ഖനി അധ്യക്ഷത വഹിച്ചു. ഇറം ഗ്രൂപ്പ് സി.എം.ഡി ഡോ. സിദ്ദീഖ് അഹമ്മദ് (വൈസ് പ്രസിഡൻറ്), എൽ ആൻഡ് ടി ഹൈഡ്രോകാർബൺ കൺട്രി ഹെഡ് മീനാക്ഷി സുന്ദരം (ജനറൽ സെക്രട്ടറി), അൽസെയ്യിദ് ബിൽഡേഴ്സ് പ്രതിനിധി നവേദ് ഗനി (ട്രഷറർ) എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് വിവിധ വ്യക്തികളെ ആദരിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ