പ്രവാസികള്‍ക്ക് ആശ്വാസം; നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി ഇന്റിഗോ

Published : Jan 09, 2020, 03:48 PM ISTUpdated : Jan 09, 2020, 03:49 PM IST
പ്രവാസികള്‍ക്ക് ആശ്വാസം; നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി ഇന്റിഗോ

Synopsis

പ്രവാസികളുടെ യാത്രാദുരിതം വര്‍ദ്ധിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് ഇന്റിഗോ കൊച്ചി സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഒമാന്റെ ദേശീയ എയര്‍ലൈനായ ഒമാന്‍ എയറും എയര്‍ ഇന്ത്യ എക്സ്‍പ്രസും മാത്രമാണ് മസ്കത്തില്‍ നിന്ന് കൊച്ചിയിലേക്ക് ഇപ്പോള്‍ നേരിട്ട് സര്‍വീസുകള്‍ നടത്തുന്നത്. 

മസ്‍കത്ത്: ബജറ്റ് എയര്‍ലൈനായ ഇന്റിഗോ മസ്‍കത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഫെബ്രുവരി 16 മുതല്‍ മസ്‍കത്തില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 

പ്രവാസികളുടെ യാത്രാദുരിതം വര്‍ദ്ധിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് ഇന്റിഗോ കൊച്ചി സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഒമാന്റെ ദേശീയ എയര്‍ലൈനായ ഒമാന്‍ എയറും എയര്‍ ഇന്ത്യ എക്സ്‍പ്രസും മാത്രമാണ് മസ്കത്തില്‍ നിന്ന് കൊച്ചിയിലേക്ക് ഇപ്പോള്‍ നേരിട്ട് സര്‍വീസുകള്‍ നടത്തുന്നത്. ഫെബ്രുവരി 16 മുതല്‍ ഇന്റിഗോ വീണ്ടും സര്‍വീസ് തുടങ്ങുമെന്ന പ്രഖ്യാപനം പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെറോയിൻ കടത്തുന്നതിനിടെ സൗദിയിൽ പിടിയിലായ പാകിസ്ഥാൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി
ജനവാസമില്ലാത്ത സ്ഥലത്തേക്ക് യുവതിയെ വിളിച്ചു വരുത്തി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; സൗദിയിൽ കെനിയൻ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി