പ്രവാസികളുമായി ഐഎൻഎസ് ജലാശ്വ കൊച്ചിയിലെത്തി; യാത്രക്കാരെ ക്വാറന്‍റൈനിലാക്കും

Published : May 17, 2020, 02:49 PM ISTUpdated : May 17, 2020, 05:45 PM IST
പ്രവാസികളുമായി ഐഎൻഎസ് ജലാശ്വ കൊച്ചിയിലെത്തി; യാത്രക്കാരെ ക്വാറന്‍റൈനിലാക്കും

Synopsis

പതിനഞ്ച് തമിഴ്‍നാട് സ്വദേശികളും തെലുങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവരും മടങ്ങി എത്തിയവരിൽ ഉണ്ട്.

കൊച്ചി: ഓപ്പറേഷൻ സമുദ്ര സേതു ദൗത്യത്തിന്‍റെ ഭാഗമായി  മാലദ്വീപില്‍ നിന്നും 588 പ്രവാസികളുമായിനാവിക സേനയുടെ ഐഎൻഎസ് ജലാശ്വ കൊച്ചിയിലെത്തി. 97പുരുഷന്മാരും 70 സ്ത്രീകളും ആറു ഗർഭിണികളും പത്തു  വയസ്സിന് താഴെ പ്രായമുള്ള 21 കുട്ടികളുമുണ്ട് സംഘത്തില്‍. ഇവരിൽ 568  പേർ മലയാളികളാണ്. 

പതിനഞ്ച് തമിഴ്‍നാട് സ്വദേശികളും തെലുങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവരും മടങ്ങി എത്തിയവരിൽ ഉണ്ട്.  എമിഗ്രേഷൻ നടപടികളും പരിശോധനയും  പൂർത്തിയാക്കി യാത്രക്കാരെ ക്വാറന്‍റൈനിലേക്ക് മാറ്റും.  വെള്ളിയാഴ്ച മാലിദ്വീപില്‍ നിന്ന് പുറപ്പെടേണ്ട കപ്പൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലെയാണ് യാത്ര തിരിച്ചത്.

Read More: വന്ദേ ഭാരത് രണ്ടാം ഘട്ടം; ഒമാനില്‍ നിന്ന് 10 സര്‍വ്വീസുകള്‍, ആദ്യ വിമാനം ഇന്ന്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം