അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ ആദ്യം

By Web TeamFirst Published Sep 16, 2021, 5:35 PM IST
Highlights

ഇത്തവണ ഒക്ടോബര്‍ ഒന്നു മുതല്‍ 10 വരെ നീളുന്ന മേളയില്‍ ലോകത്തെ പ്രമുഖരായ പുസ്തക പ്രസാധകര്‍ എല്ലാം പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന പ്രസാധകര്‍ എത്തുന്ന മേള സൗദി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്‍ഡ്  ട്രാന്‍സ്ലേഷന്‍ കമ്മീഷന്‍ ആണ് സംഘടിപ്പിക്കുന്നത്.

റിയാദ്: ലോകത്തിന്റെ നാനാഭാഗത്തു നിന്ന് പ്രസാധകര്‍ പങ്കെടുക്കുന്ന പ്രശസ്തമായ  അന്താരാഷ്ട്ര പുസ്തകമേള റിയാദില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. റിയാദ് എയര്‍പോര്‍ട്ട് റോഡിലെ റിയാദ് ഫ്രണ്ട് മാളിലാണ് ഇത്തവണ മേള. മുന്‍ വര്‍ഷങ്ങളില്‍ റിയാദ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലായിരുന്നു. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്നില്ല.  

ഇത്തവണ ഒക്ടോബര്‍ ഒന്നു മുതല്‍ 10 വരെ നീളുന്ന മേളയില്‍ ലോകത്തെ പ്രമുഖരായ പുസ്തക പ്രസാധകര്‍ എല്ലാം പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന പ്രസാധകര്‍ എത്തുന്ന മേള സൗദി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്‍ഡ്  ട്രാന്‍സ്ലേഷന്‍ കമ്മീഷന്‍ ആണ് സംഘടിപ്പിക്കുന്നത്. ഓരോ വര്‍ഷവും ഒരു വിദേശ രാജ്യം വിശിഷ്ടാതിഥി രാജ്യമായി ക്ഷണിക്കപ്പെടാറുണ്ട്. മുമ്പൊരിക്കല്‍ ഇന്ത്യയും വിശിഷ്ടാതിഥി രാജ്യമായിട്ടുണ്ട്. ഈ വര്‍ഷത്തെ വിശിഷ്ടാതിഥി രാജ്യം ഇറാഖ് ആണ്. 

16 സാംസ്‌കാരിക മേഖലകളെ പ്രതിനിധീകരിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് മേള വേദിയാകും. വാടകയില്‍ 50 ശതമാനം ഇളവ്, കൊറിയര്‍ ചെലവ് പൂര്‍ണമായും വഹിക്കല്‍, ബുക്ക്ഫെയറില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഇ-സ്റ്റോര്‍, മുഴുവന്‍ പ്രസാധകര്‍ക്കും ഇ-സെയില്‍സ് പോയിന്റുകള്‍ അടക്കം ബുക്ക്ഫെയറില്‍ പങ്കെടുക്കുന്ന പ്രസാധകര്‍ക്ക് നിരവധി ഇളവുകള്‍ ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്ലേഷന്‍ കമ്മീഷന്‍ നല്‍കുന്നുണ്ട്. ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ പ്രസാധകരുടെ സമ്മേളനം സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രിയും ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്ലേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ബദ്ര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അറിയിച്ചു. സൗദിയില്‍ സംഘടിപ്പിക്കുന്ന ആദ്യ പ്രസാധക സമ്മേളനമാണിത്. 

പ്രാദേശിക, ആഗോള തലങ്ങളില്‍ പ്രസാധന മേഖല വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള ദിശയിലെ സമാരംഭമായിരിക്കും ഇത്. പകര്‍പ്പവകാശങ്ങളും വിവര്‍ത്തനവും അവയുടെ അവസരങ്ങളും കൈമാറുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട വിവിധ സെഷനുകള്‍ക്കു പുറമെ, പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഡയലോഗ് സെഷനുകളും ശില്‍പശാലകളും പ്രസാധക സമ്മേളനത്തില്‍ ഉള്‍പ്പെടുന്നു. സാഹിത്യ, സാംസ്‌കാരിക സെമിനാറുകളും കവിയരങ്ങുകളും കലാ, വായന, പ്രസാധന, വിവര്‍ത്തന മേഖലകളിലെ വൈവിധ്യമാര്‍ന്ന ശില്‍പശാലകളും മേളയില്‍ ഉണ്ടാവും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!