ഒമാനില്‍ അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഒരു സംഘം ഏഷ്യക്കാര്‍ പിടിയില്‍

Published : Sep 30, 2020, 12:11 AM IST
ഒമാനില്‍ അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഒരു സംഘം ഏഷ്യക്കാര്‍ പിടിയില്‍

Synopsis

ഏഷ്യന്‍ വംശജരായ 15 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

മസ്കറ്റ്: ഒമാനിലേക്ക് സമുദ്രമാര്‍ഗം നുഴഞ്ഞു കയറുവാന്‍ ശ്രമിച്ച ഒരു സംഘം ഏഷ്യന്‍ വംശജരെ റോയല്‍ ഒമാന്‍ പോലീസിന്റെ കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടി. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ( SIFAH) സിഫഹയില്‍ വെച്ചാണ് കോസ്റ്റല്‍ ഗാര്‍ഡ് ഈ സംഘത്തെ പിടികൂടിയത്.

ഏഷ്യന്‍ വംശജരായ 15 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും കോസ്റ്റല്‍ ഗാര്‍ഡ്  വ്യക്തമാക്കിയിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജയിലഴിക്കുള്ളിൽ നിന്ന് പുറത്തേക്ക്, മലയാളി പ്രവാസികളുടെ സഹായത്തോടെ തിരുവനന്തപുരം സ്വദേശിക്ക് പുതു ജീവിതം
ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ