റിയാദില്‍ തീപ്പിടുത്തങ്ങള്‍ വര്‍ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ്

By Web TeamFirst Published Feb 6, 2021, 11:49 PM IST
Highlights

അന്വേഷണ നടപടികള്‍ക്ക് ശേഷം സാമ്പത്തികവും ഭരണപരവുമായ അഴിമതിയെക്കുറിച്ച് സംശയമുയര്‍ന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ സ്ഥാപന നടത്തിപ്പിന് നിശ്ചയിച്ച നിബന്ധനകള്‍ സ്ഥാപന ഉടമകള്‍ പാലിക്കുന്നില്ലെന്നും കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് കിരിടാവകാശിക്ക് സമര്‍പ്പിച്ചു.

റിയാദ്: റിയാദ് മേഖലയിലെ വര്‍ധിച്ചുവരുന്ന തീപ്പിടുത്തങ്ങളും അവയുടെ കാരണങ്ങളും അന്വേഷിക്കാന്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദേശം നല്‍കി. മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. അഴിമതി വിരുദ്ധ കമീഷെന്റ സഹകരണത്തോടെ റിയാദ് ഗവര്‍ണറേറ്റ് തീപിടുത്തം സംബന്ധിച്ച ഫയലുകള്‍ പരിശോധിച്ചിരുന്നു.

അന്വേഷണ നടപടികള്‍ക്ക് ശേഷം സാമ്പത്തികവും ഭരണപരവുമായ അഴിമതിയെക്കുറിച്ച് സംശയമുയര്‍ന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ സ്ഥാപന നടത്തിപ്പിന് നിശ്ചയിച്ച നിബന്ധനകള്‍ സ്ഥാപന ഉടമകള്‍ പാലിക്കുന്നില്ലെന്നും കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് കിരിടാവകാശിക്ക് സമര്‍പ്പിച്ചു. ഇതനുസരിച്ചാണ് കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ കസ്റ്റഡിലെടുക്കാനും സമിതി രൂപവത്കരിക്കാനും കിരീടാവകാശി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. മുനിസിപ്പാലിറ്റി, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുള്‍പ്പെട്ടതാണ് സമിതി. അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക, സിവില്‍ ഡിഫന്‍സും ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി സുപ്രീം അതോറിറ്റിയും മുനിസിപ്പാലിറ്റിയും ജനവാസമുള്ള സ്ഥലങ്ങളില്‍ സ്ഥാപനങ്ങള്‍ നടത്തുന്നതിനുള്ള സുരക്ഷാ ആവശ്യകതകള്‍ പുനപരിശോധിക്കുക, ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അപകട ഇന്‍ഷുറന്‍സ്‌നിര്‍ബന്ധമാക്കുക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വ്യവസ്ഥകള്‍ വീണ്ടും ബന്ധപ്പെട്ട വകുപ്പുകള്‍ പഠിക്കുക, വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെയും ബിസിനസ് ഉടമകളെയും പിടികൂടൂക എന്നിവ നിര്‍ദേശത്തിലുണ്ടെന്നും റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു.
 

click me!