
റിയാദ്: സൗദി അറേബ്യയിലെ തായിഫ് നഗരത്തില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ച് ഖുതുബ നിര്‍വഹിക്കുന്നതില്‍ നിന്ന് ഇമാമിനെ തടഞ്ഞ കേസില്‍ 22 സ്വദേശികള്‍ക്ക് ജയില്‍ശിക്ഷ. തായിഫ് ക്രിമിനല്‍ കോടതിയാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചതെന്ന് 'സൗദി ഗസറ്റ്' റിപ്പോര്‍ട്ട് ചെയ്തു.
19 പേര്‍ക്ക് ഒരു മാസം വീതം തടവുശിക്ഷയും രണ്ടായിരം റിയാല്‍ വീതം പിഴയുമാണ് വിധിച്ചത്. മൂന്നുപേര്‍ക്ക് 10 ദിവസം തടവുശിക്ഷയും കോടതി വിധിച്ചു. സഭവത്തിന്റെ വീഡിയോയും ദൃക്‌സാക്ഷി മൊഴികളും പരിശോധിച്ച കോടതി ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. ജുമാ മസ്ജിദിന്റെ വാതില്‍ അടച്ചാണ് പ്രതികള്‍ ഖുതുബ നിര്‍വഹിക്കുന്നതില്‍ നിന്ന് ഇമാമിനെ തടഞ്ഞത്. ഇമാം നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam