കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കേരളത്തിലേക്ക് പറക്കാം; നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കാൻ ജസീറ എയർവേയ്‌സ്

Published : Apr 25, 2026, 03:17 PM IST
Jazeera airways

Synopsis

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കാൻ ജസീറ എയർവേയ്‌സ്.  ജസീറ എയർവേയ്‌സ് കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ 5-ൽ നിന്ന് ഏപ്രിൽ 26 മുതൽ 10 ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ പുനരാരംഭികയാണ്. കൊച്ചി, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്ക് സർവീസുകൾ ഉണ്ടാകും. 

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 5 (T5) ൽ നിന്ന് ജസീറ എയർവേയ്‌സ് നേരിട്ടുള്ള വിമാന സർവീസുകൾ ഏപ്രിൽ 26 ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നു. പുതിയ പദ്ധതിയുടെ ഭാഗമായി റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഉൾപ്പെടെ മൊത്തം 10 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നത്. അമാൻ, ബെയ്‌റൂത്ത്, മുംബൈ, കൈറോ, കൊച്ചി, ഡൽഹി, ഇസ്താംബൂൾ തുടങ്ങിയ നഗരങ്ങളും ഇതിൽ ഉൾപ്പെടുന്നു.

അതേസമയം, മറ്റു ചില സർവീസുകൾ ദമ്മാം വഴി തുടരും, ഇവയ്ക്കായി യാത്രക്കാർ മിശ്രിഫിലെ ടെർമിനൽ 8 (KIFG) ൽ എത്തി ചെക്ക്-ഇൻ നടത്തണം. ദുബൈ സർവീസുകളും ഈ ഘട്ടത്തിൽ ദമ്മാം വഴി തുടരും.

പുതിയ യാത്രാ ക്രമീകരണം

T5ൽ നിന്ന് യാത്ര ചെയ്യുന്നവർ ആദ്യം പാർക്ക് ആന്‍ഡ് ഫ്ലൈ കേന്ദ്രത്തിൽ എത്തണം. അവിടെ നിന്ന് ബസുകൾ വഴി ടെർമിനലിലേക്ക് കൊണ്ടുപോയി ചെക്ക്-ഇൻ, ബോർഡിംഗ് നടപടികൾ പൂർത്തിയാക്കും. കമ്പനിയുടെ ഹോംബേസിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കുന്നത് സന്തോഷകരമാണെന്നും, സുരക്ഷയും യാത്രക്കാരുടെ സൗകര്യവുമാണ് മുൻഗണനയെന്നും ജസീറ എയർവേയ്‌സ് സിഇഒ ബരതൻ പാസുപതി അറിയിച്ചു. യാത്രക്കാർ വിമാന വിവരങ്ങൾ മുൻകൂട്ടി പരിശോധിക്കുകയും നേരത്തെ എത്തുകയും ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

പ്രധാന സർവീസ് ഷെഡ്യൂൾ

ജിദ്ദ: ആഴ്ചയിൽ 2 പ്രാവശ്യം

റിയാദ്: ആഴ്ചയിൽ 2 പ്രാവശ്യം

കൊച്ചി: ആഴ്ചയിൽ 3 പ്രാവശ്യം

കൈറോ, മുംബൈ: ദിവസേന

ഡമാസ്കസ്: ആഴ്ചയിൽ 4 പ്രാവശ്യം

ഡൽഹി, ഇസ്താംബൂൾ: ആഴ്ചയിൽ 4 പ്രാവശ്യം

ബെയ്‌റൂത്ത്: ആഴ്ചയിൽ 2 പ്രാവശ്യം

അമാൻ: ആഴ്ചയിൽ 3 പ്രാവശ്യം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ തൊഴിലാളികളുടെ ഹെൽത്ത് ഇൻഷുറൻസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ തൊഴിലുടമകൾക്ക് 40 ലക്ഷം റിയാൽ പിഴ
കുവൈത്തിന് നേരെ ഡ്രോൺ ആക്രമണം; കടുത്ത ഭാഷയിൽ അപലപിച്ച് യുഎഇ, ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം