
തിരുവനന്തപുരം: കൊച്ചിയിലെ ലേ മെറഡിയൻ ഹോട്ടലിൽ പുരോഗമിക്കുന്ന നോര്‍ക്ക - കാനഡ റിക്രൂട്ട്മെന്റില്‍ നഴ്സുമാര്‍ക്ക് സ്പോട്ട് ഇന്റര്‍വ്യൂവിന് അവസരം. ഡിസംബര്‍ 2നും (ശനിയാഴ്ച) 4നുമാണ് (തിങ്കള്‍) സ്പോട്ട് അഭിമുഖങ്ങള്‍ക്ക് അവസരമുളളത്. ബി.എസ്.സി (നഴ്സിങ്) ബിരുദമോ/പോസ്റ്റ് ബി.എസ് സി -യോ, GNM ഓ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആണ് യോഗ്യത. ഇതിനോടൊപ്പം NCLEX യോഗ്യത നേടിയിട്ടുളളവര്‍ക്കാണ് സ്പോട്ട് ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയുക.
കൂടാതെ IELTS ജനറല്‍ സ്കോര്‍ 5 അഥവാ CELPIP ജനറല്‍ സ്കോര്‍ 5 ആവശ്യമാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്സിംഗ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അക്കാഡമിക്ക് ട്രാന്‍സ്ക്രിപ്റ്റ്, പാസ്പോര്‍ട്ട്, മറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നേരിട്ട് പങ്കെടുക്കാവുന്നതാണ്. കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയില്‍ അവസരങ്ങളൊരുക്കുന്നതാണ് റിക്രൂട്ട്മെന്റ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
Read Also - 90,000 രൂപ ശമ്പളം, സൗജന്യ താമസസൗകര്യം; ഉദ്യോഗാർഥികളേ, മികച്ച തൊഴിലവസരം, അഭിമുഖം ഓണ്‍ലൈനായി
സൗദിയിലേക്ക് വനിതാ നഴ്സുമാര്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെൻറ്
സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യആശ്രുപത്രി ഗ്രൂപ്പിലേയ്ക്ക് വനിതാ നഴ്സുമാര്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എല്ലാ തിങ്കളാഴ്ചയും ഓണ്‍ലൈനായാണ് അഭിമുഖം നടക്കുക. നഴ്‌സിംഗിൽ ബിരുദവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇതോടൊപ്പം ഇംഗ്ലീഷ്ഭാഷാപരിജ്ഞാനവും അനിവാര്യമാണ്. പ്രായപരിധി 30 വയസ്സ്. ശമ്പളത്തിനൊപ്പം (SAR 4050- 90,000 രൂപ) താമസസൗകര്യവും ലഭിക്കും.
എല്ലാ ഉദ്യോഗാർത്ഥികളും ഇന്റർവ്യൂ സമയത്ത് സാധുവായ പാസ്പോർട്ട് ഹാജരാക്കണം. വിശദമായ CVയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് അപേക്ഷ നല്‍കാവുന്നതാണെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന് മറ്റു സബ് ഏജന്‍റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക-റൂട്ട്സിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ