കരിപ്പൂര്‍ വിമാനദുരന്തം: ഞെട്ടലില്‍ പ്രവാസി സമൂഹം

Published : Aug 08, 2020, 06:04 AM ISTUpdated : Aug 08, 2020, 08:49 AM IST
കരിപ്പൂര്‍ വിമാനദുരന്തം: ഞെട്ടലില്‍ പ്രവാസി സമൂഹം

Synopsis

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയവരായിരുന്നു യാത്രക്കാരിലേറെയും.  

ദുബായ്: കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ ഞെട്ടലിലാണ് യുഎഇയിലെ പ്രവാസി സമൂഹം. യാത്രക്കാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പരിഭ്രാന്തിയിലാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയവരായിരുന്നു യാത്രക്കാരിലേറെയും. 

ദുബായില്‍ ജോലിചെയ്യുന്ന പേരാമ്പ്ര സ്വദേശി ഇസ്മായിലിന്റെ ഭാര്യ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചുമാസം ഗര്‍ഭിണിയായ ആയിഷയ്ക്ക് ഗുരുതരപരുക്കുകളൊന്നുമില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും നേരിട്ട് സംസാരിക്കാനായിട്ടില്ല. നാട്ടിലേക്ക് പോകണമെന്നുണ്ട്. പക്ഷേ ക്വാറന്റൈനില്‍ കഴിയേണ്ടിവരുമെന്നതാണ് പ്രയാസം.

യാത്രക്കാരില്‍ ഭൂരിഭാഗവും തൊഴില്‍ പോയവരാണ്. എല്ലാം നഷ്ടമായി നാട്ടില്‍ തിരിച്ചെത്തി പുതിയൊരു ജീവിതം തുടങ്ങാന്‍ കാത്തിരുന്നവരെയാണ് ദുരന്തം എതിരേറ്റത്

അപകടത്തിനു തൊട്ടുപിന്നാലെ നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പരുക്കേറ്റിട്ടുണ്ടോ എന്ന് അറിയാന്‍ നാട്ടിലേയ്ക്കും ദുബായിലെ എയര്‍ ഇന്ത്യാ ഓഫീസിലേക്കും വിളിച്ചുകൊണ്ടിരുന്നത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനടക്കം വിവിധ മലയാളി സംഘടനകള്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങിയത് ഇവര്‍ക്ക് ആശ്വാസമായി. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ